ഹാപൂർ (ഉത്തർ പ്രദേശ്): ഉത്തർപ്രദേശിൽ കുഴൽ കിണറിൽ വീണ ആറ് വയസുകാരനെ രക്ഷപ്പെടുത്തി. ഏകദേശം അഞ്ച് മണിക്കൂറിന് ശേഷമാണ് എൻഡിആർഫ് സംഘം കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തത്. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ ഫൂൽ ഗാർഹി മേഖലയിലാണ് സംഭവം. 40 അടി താഴ്‌ചയുള്ള കിണറിലാണ് കുട്ടി അകപ്പെട്ടിരുന്നത്.
കുഴൽക്കിണറിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഹാപൂർ സ്വദേശി മൊഹ്‌സിന്‍റെ മകൻ മാവിയനാണ് കുഴൽ കിണറിൽ വീണത്. കുട്ടിക്ക് ശ്രവണ വൈകല്യമുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു പൊലീസ്.