ഹോഷിയാർപൂർ (പഞ്ചാബ്):ഗർഡിവാലയിലെ ബൈരംപൂർ ഗ്രാമത്തിൽ കുഴല്‍ കിണറില്‍ വീണ ആറുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിഫലം. ഉത്തര്‍ പ്രദേശിലെ മുറാദാബാദ് സ്വദേശികളായ വിമലയുടെയും രാജേന്ദ്രയുടെയും മകന്‍ ഹര്‍ത്തിക് (6) മരിച്ചു.
പരിശ്രമങ്ങള്‍ വിഫലം ; കുഴല്‍ കിണറില്‍ വീണ ആറുവയസുകാരന്‍ മരിച്ചു - അറ് വയസുകാരന്‍ കുഴല്‍ കിണറില്‍ വീണു
നായ ആക്രമിക്കാന്‍ വന്നപ്പോള്‍ രക്ഷപ്പെടുന്നതിനിടെ കുട്ടി കുഴല്‍ കിണറില്‍ വീഴുകയായിരുന്നു
300 അടി താഴ്ചയുള്ള കുഴല്‍ കിണറിലാണ് കുട്ടി വീണത്. നായ ആക്രമിക്കാന്‍ വന്നപ്പോള്‍ രക്ഷപ്പെടുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. എട്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘം കുട്ടിയെ കിണറില്‍ നിന്നും പുറത്തെടുത്തു. ക്യാമറ കിണറിലേക്ക് ഇറക്കി കുട്ടിയുടെ ചലനങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ നിരീക്ഷിച്ചിരുന്നു.
കൂടാതെ വലിയ അളവില്‍ ഓക്സിജനും കിണറിന് അകത്തേക്ക് നല്‍കി. പുറത്തെടുത്ത കുട്ടിയെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ശരീര ഊഷ്മാവ് പരിശോധിച്ച ഡോക്ടര്‍മാര്‍ രക്ഷിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് കുട്ടി മരിച്ചിരിക്കാമെന്ന നിഗമനത്തിലാണ് എത്തിയത്. ശ്വാസ തടസമാണ് മരണ കാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുഴല്‍ കിണര്‍ കട്ടികുറഞ്ഞ വസ്തുകൊണ്ടാണ് മൂടിയിരുന്നത്. ഇതില്‍ കുട്ടി ചവിട്ടിയതോടെ താഴേക്ക് വീഴുകയായിരുന്നു.