കേരളം

kerala

ETV Bharat / bharat

സിഐഎസ്‌എഫ് പരിശീലനത്തിനിടെ തലയ്ക്ക് വെടിയേറ്റ കുട്ടി മരിച്ചു - തലയ്ക്ക് വെടിയേറ്റ പതിനൊന്നുകാരന്‍ മരിച്ചു

സിഐഎസ്‌എഫ് സ്‌നൈപ്പർ പരിശീലന യൂണിറ്റിൽ നിന്ന് ഉന്നം തെറ്റിയെത്തിയ വെടിയുണ്ട കുട്ടിയുടെ തലയില്‍ തുളച്ചുകയറുകയായിരുന്നു.

cisf unit bullet hit boy  bullet hit boy dies in tamil nadu  pudukkottai boy shot by bullet  പുതുക്കോട്ട കുട്ടിക്ക് വെടിയേറ്റു  തലയ്ക്ക് വെടിയേറ്റ പതിനൊന്നുകാരന്‍ മരിച്ചു  സിഐഎസ്‌എഫ് പരിശീലനം കുട്ടിക്ക് വെടിയേറ്റു
സിഐഎസ്‌എഫ് പരിശീലനത്തിനിടെ തലയ്ക്ക് വെടിയേറ്റ പതിനൊന്നുകാരന്‍ മരിച്ചു

By

Published : Jan 3, 2022, 8:09 PM IST

ചെന്നൈ: തമിഴ്‌നാട്ടിലിലെ പുതുക്കോട്ടയില്‍ സിഐഎസ്‌എഫിന്‍റെ ഷൂട്ടിങ് പരിശീലനത്തിനിടെ തലയ്‌ക്ക് വെടിയേറ്റ പതിനൊന്നുകാരന്‍ മരിച്ചു. നർത്തമല സ്വദേശി പുകഴേന്തിയാണ് മരിച്ചത്. തഞ്ചാവൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഡിസംബർ 30നായിരുന്നു സംഭവം. മുത്തശ്ശിയുടെ വീടിന് പുറത്ത് നിൽക്കുകയായിരുന്ന കുട്ടിയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. നർത്തമലയിലെ സിഐഎസ്‌എഫ് സ്‌നൈപ്പർ പരിശീലന യൂണിറ്റിൽ നിന്ന് ഉന്നം തെറ്റിയെത്തിയ വെടിയുണ്ടയാണ് കുട്ടിയുടെ തലയില്‍ തുളച്ചുകയറിയത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പുതുക്കോട്ട ജനറൽ ആശുപത്രിയിലും പിന്നീട് തഞ്ചാവൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ശസ്‌ത്രക്രിയയിലൂടെ ബുള്ളറ്റ് നീക്കം ചെയ്‌തെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്‌ച രാത്രി മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നാലെ പരിശീലന യൂണിറ്റ് താൽക്കാലികമായി അടച്ചുപൂട്ടാൻ ജില്ല കലക്‌ടര്‍ ഉത്തരവിട്ടിരുന്നു.

Also read: വിലക്ക് ലംഘിച്ച് ജെല്ലിക്കെട്ട്; കാളയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്

ABOUT THE AUTHOR

...view details