താനെ : ഒമ്പതുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ 15കാരന്‍ പൊലീസ് പിടിയില്‍. മഹാരാഷ്‌ട്രയിലെ താനെ ജില്ലയില്‍ കല്യാണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള കെട്ടിടത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം സമീപവാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിക്കായുള്ള തെരച്ചില്‍ ആരംഭിച്ചിരുന്നു.
ഒമ്പതുകാരിയെ ബലാത്സംഗം ചെയ്‌ത് കഴുത്തറുത്ത് കൊലപ്പെടുത്തി ; 15 കാരന്‍ അറസ്റ്റില്‍ - ബലാത്സംഗം
പെണ്‍കുട്ടിയുടെ പിതാവ് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മര്‍ദിച്ചതായും ഇതില്‍ പ്രകോപിതനായാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതെന്നും 15 കാരന്‍ മൊഴി നല്‍കി
![ഒമ്പതുകാരിയെ ബലാത്സംഗം ചെയ്‌ത് കഴുത്തറുത്ത് കൊലപ്പെടുത്തി ; 15 കാരന്‍ അറസ്റ്റില്‍ Thane 15 year old boy kills 9 year old girl Maharashtra Thane minor kills girl Thane 15 year old kills girl her father beats him Minor girl raped and killed Boy arrested for raping and killing minor girl killing by slitting throat കഴുത്തറുത്ത് കൊലപ്പെടുത്തി ബലാത്സംഗം ചെയ്‌ത് കഴുത്തറുത്ത് കൊലപ്പെടുത്തി ബലാത്സംഗം പോക്‌സോ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17083865-thumbnail-3x2-cr.jpg)
ഒമ്പതുകാരിയെ ബലാത്സംഗം ചെയ്‌ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ 15 കാരന്‍ അറസ്റ്റില്‍
പ്രദേശത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് 15 കാരനെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഒരു മണിക്കൂറിനകം തന്നെ ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്‌ത് മഹാത്മാ ഫുലെ ചൗക്ക് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പെണ്‍കുട്ടിയുടെ പിതാവ് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മര്‍ദിച്ചതായും ഇതില്‍ പ്രകോപിതനായാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നും 15 കാരന്‍ മൊഴി നല്‍കി.
പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് 15 കാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.