മഥുര :കൃത്യസമയത്ത് ട്യൂഷൻ ഫീസ് അടച്ചില്ലെന്ന് ആരോപിച്ച് 12 വയസുകാരനെ അധ്യാപകൻ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ മഥുര, രദോയി ഗ്രാമത്തിലാണ് സംഭവം. അടിയേറ്റ് ഗുരുതരാവസ്ഥയിലായ ശിവം എന്ന കുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച മരണപ്പെടുകയായിരുന്നു.
അധ്യാപകന്‍ കേശവ് ഗൗതത്തിനെതിരെ കുടുംബം ബാൽദേവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ട്യൂഷനായി കുട്ടി ഇയാളുടെ വീട്ടിലേക്ക് നിത്യവും പോകാറുണ്ടായിരുന്നു.
കുട്ടിയുടെ വിശദീകരണം കണക്കിലെടുക്കാതെ മര്‍ദനം
അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസത്തേക്ക് ശിവത്തിന് ക്ലാസില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. സുഖം പ്രാപിച്ചതിനുശേഷം ഓഗസ്റ്റ് 29 ന് കുട്ടി ട്യൂഷന് എത്തി. അവധിയിലായിരുന്ന സമയത്ത് ശിവത്തിന് ട്യൂഷൻ ഫീസ് കൃത്യസമയത്ത് അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.