മുംബൈ: മുംബൈയിൽ കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തിൽ കാലവർഷത്തെ നേരിടാൻ ഇന്ത്യൻ റെയിൽവേയും സജ്ജമായിരിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. മഴക്കാല മുന്നൊരുക്കങ്ങൾ നേരിടുന്നതിനായി ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതോടെ ലോക്കൽ ട്രയിൻ സർവ്വീസ് തടസപ്പെട്ടിരുന്നു.
also read:ബയോ വെപ്പണ്‍ പരാമര്‍ശം : ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കേസ്
യോഗത്തിൽ റെയിൽവേ ബോർഡിലെയും മുംബൈയിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. റെയിൽവേ സർവീസുകൾ സുരക്ഷിതമായും തടസമില്ലാത്ത രീതിയിലും തുടർന്നും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളം കേറാൻ സാധ്യതയുള്ള പ്രദേശങ്ങൾ നിരീക്ഷിച്ച് പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൊബൈൽ ഡാറ്റ ലഭിക്കുന്നതിന്, ഇന്ത്യാ കാലാവസ്ഥാ വകുപ്പുമായി (ഐഎംഡി) സഹകരിച്ച് നാല് നമ്പർ ഓട്ടോമാറ്റിക് മൊബൈൽ ഗേജ് (എആർജി) ഇപ്പോൾ സ്ഥാപിച്ചിട്ടുണ്ടെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.