വാഗ: ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനത്തിൽ പാകിസ്ഥാൻ സേനക്ക് മധുരം കൈമാറി ഇന്ത്യൻ സേന. ജെസിപി അട്ടാരിയിലാണ് ഇന്ത്യൻ അതിർത്തി രക്ഷാ സേനയും പാകിസ്ഥാൻ റേഞ്ചേഴ്‌സും മധുരം കൈമാറി ആശംസകൾ അറിയിച്ചത്.
അതേസമയം രാജ്യ തലസ്ഥാനത്ത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാവിലെ 10.30 മുതലാണ് റിപ്പബ്ലിക് ദിനാഘോഷ പരേഡ് ആരംഭിച്ചത്.