കേരളം

kerala

ETV Bharat / bharat

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി ; ആര്യൻ ഖാന് ജാമ്യം - Bombay high court grants bail

കേസിൽ മറ്റ് പ്രതികളായ അർബാസ് മർച്ചന്‍റിനും മുൻ മുൻ ധമേച്ചക്കും കോടതി ജാമ്യം അനുവദിച്ചു

ആഢംബരകപ്പലിലെ ലഹരിമരുന്ന് കേസ്  ആര്യൻ ഖാൻ  ആര്യൻ ഖാന് ജാമ്യം  ബോംബൈ ഹൈക്കോടതി  ബോംബൈ ഹൈക്കോടതി വാർത്ത  ആര്യൻ ഖാന് ജാമ്യം  ആര്യൻ ഖാന് ജാമ്യം അനുവദിച്ചു  ആര്യൻ ഖാന് ജാമ്യം  aryan khan bail  aryan khan bail news  aryan khan bail latest news  aryan khan bail  Bombay high court grants bail to aryan khan  Bombay high court grants bail  Bombay high court news
ആഢംബരകപ്പലിലെ ലഹരിമരുന്ന് കേസ്; ആര്യൻ ഖാന് ജാമ്യം

By

Published : Oct 28, 2021, 5:19 PM IST

മുംബൈ :ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം. 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ആര്യൻ ഖാന് ജാമ്യം ലഭിച്ചത്. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അർബാസ് മർച്ചന്‍റിനും മുൻ മുൻ ധമേച്ചക്കും കോടതി ജാമ്യം അനുവദിച്ചു. വിശദമായി കോടതി ഉത്തരവ് നാളെ പ്രഖ്യാപിക്കും. ഉപാധികളോടെയാണ് ആര്യന് ജാമ്യം അനുവദിച്ചത്.

ഗോവയിലേക്ക് പോവുകയായിരുന്ന കോർഡീലിയ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലിൽ ഒക്‌ടോബർ 2ന് നടന്ന വിരുന്നില്‍ നിന്നാണ് എന്‍സിബി ലഹരിമരുന്ന് കണ്ടെടുത്തത്. 13 ഗ്രാം കൊക്കെയ്‌ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികകള്‍, അഞ്ച് ഗ്രാം എംഡി എന്നിവയാണ് എൻസിബി പിടിച്ചെടുത്തത്.

READ MORE:ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്‌ടോബർ 26 ലേക്ക് മാറ്റി

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയിൽ സമർപ്പിച്ചിരുന്നു. വാട്ട്‌സ് ആപ്പ് ചാറ്റുകളിൽ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എൻസിബിയും വാദിച്ചു. ഇവ പരിഗണിച്ചാണ് ആര്യന് മുംബൈ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചിരുന്നത്.

ABOUT THE AUTHOR

...view details