മുംബൈ:നാസികില്‍ ഓക്സിജന്‍ ചോര്‍ന്ന് 24 പേര്‍ മരണപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മുംബൈ ഹൈക്കോടതി. ഇക്കാര്യത്തില്‍ മറുപടി നൽകാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഡോ. സാക്കിർ ഹുസൈൻ ആശുപത്രിയിൽ ബുധനാഴ്ചയാണ് ഓക്സിജൻ ടാങ്കർ ചോര്‍ന്ന് 24 പേര്‍ മരണപ്പെട്ടത്.
അതേസമയം അപകടത്തില്‍ കോര്‍പറേഷന്‍റെ ഭാഗത്ത് പിഴവില്ലെന്നും, കൂടുതല്‍ അന്വേഷണത്തിനായി ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും നാസിക് മേയർ സതീഷ് കുൽക്കർണി പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയും പറഞ്ഞിരുന്നു.