ബെംഗളൂരു: കൊൽക്കത്തയിൽ നിന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഇൻഡിഗോ വിമാനത്തിന്‍റെ സീറ്റിലുണ്ടായിരുന്ന ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി സന്ദേശം. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച പുലർച്ചെ 5:29 പറന്നുയർന്ന 6E 379 ഇൻഡിഗോ വിമാനം ഞായറാഴ്ച രാവിലെ 8:10നാണ് ദേവനഹള്ളി കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയത്. 6ഡി സീറ്റിന് സമീപമാണ് ടിഷ്യൂ പേപ്പറിൽ അജ്‌ഞാതൻ എഴുതിയ ബോംബ് ഭീഷണി സന്ദേശം വിമാനത്തിലെ ജീവനക്കാർ കണ്ടെത്തിയത്.
ഇൻഡിഗോ വിമാനത്തിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി സന്ദേശം - കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം
സുരക്ഷ ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിൽ ബോംബ് ഭീഷണി സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി
ഇൻഡിഗോ വിമാനത്തിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി സന്ദേശം
ശേഷം ഉടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ബോംബ് നിർവീര്യമാക്കുന്ന സംഘം വിമാനം വിശദമായി പരിശോധിക്കുകയും പിന്നീട് ഇത് വ്യാജ ബോംബ് ഭീഷണി സന്ദേശമാണെന്ന് കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.