തരണ്‍ തരണ്‍ (പഞ്ചാബ്): പഞ്ചാബിലെ തരണ്‍ തരണില്‍ പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് ബോംബ് കണ്ടെത്തി. ഭിഖിവിന്ദില്‍ ഖേംകരണ്‍ റോഡില്‍ കുഴിയെടുക്കുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി ബോംബ് നിര്‍വീര്യമാക്കി.
ഒഴിവായത് വൻദുരന്തം; പെട്രോള്‍ പമ്പിന് സമീപത്ത് കുഴിച്ചിട്ട ബോംബ് കണ്ടെത്തി - ഭിഖിവിന്ദ് ബോംബ് കണ്ടെത്തി
പൈപ്പ്‌ലൈന് വേണ്ടി കുഴിയെടുക്കുന്നതിനിടെ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പെട്രോള്‍ പമ്പിന് സമീപത്തെ റോഡില്‍ കുഴിയെടുക്കുന്നതിനിടെ ബോംബ് കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
ഖേംകരണ്‍ റോഡില്‍ പൈപ്പ്‌ലൈന് വേണ്ടി കുഴിയെടുക്കുന്നതിനിടെ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രദേശം പൊലീസ് സീല്‍ ചെയ്‌തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Last Updated : Apr 12, 2022, 3:58 PM IST