കേരളം

kerala

ETV Bharat / bharat

ബംഗാളില്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം - bomb attack over minister news

ബുധനാഴ്‌ച രാത്രി 10 മണിയോടെ കൊല്‍ക്കത്തയിലേക്ക് പോകാനായി നിംതിത റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തൊഴില്‍ സഹമന്ത്രി സാകിര്‍ ഹുസൈന് നേരെ ബോംബാക്രമണം നടന്നത്

മന്ത്രിക്ക് നേരെ ബോംബാക്രമണം വാര്‍ത്ത സാകിര്‍ ഹുസൈന്‍ ഗുരുതരാവസ്ഥയില്‍ വാര്‍ത്ത bomb attack over minister news zakir hussain in critical condition news
സാകിര്‍ ഹുസൈന്‍

By

Published : Feb 18, 2021, 2:19 AM IST

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴില്‍ സഹമന്ത്രി സാകിര്‍ ഹുസൈനെ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിക്കൊപ്പമുണ്ടായിരുന്ന എംഎല്‍എ ഉള്‍പ്പെടെ രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്‌ച രാത്രി 10 മണിയോടെ നിംതിത റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ആക്രമണം. കൊല്‍ക്കത്തയിലേക്ക് പോകാനായി മന്ത്രി റെയല്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം.

അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അതേസമയം ബോംബാക്രമണത്തെ അപലപിച്ച് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പീയൂഷ് ഗോയല്‍ രംഗത്തെത്തി. പരിക്കേറ്റ മന്ത്രി സാകിര്‍ ഹുസൈന്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.

For All Latest Updates

ABOUT THE AUTHOR

...view details