കേരളം

kerala

ETV Bharat / bharat

ഇ മെയിലിലൂടെ ഭീഷണി സന്ദേശം; സല്‍മാന്‍ ഖാന് സുരക്ഷ വര്‍ധിപ്പിച്ച് മുംബൈ പൊലീസ്, വസതിക്ക് മുന്നിലും നിയന്ത്രണം

ഇ മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചതോടെ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍റെ സുരക്ഷയില്‍ രണ്ട് എപിഐ ഉദ്യോഗസ്ഥരെയും പത്ത് വരെ കോൺസ്‌റ്റബിൾമാരെയും 24 മണിക്കൂറും അധിക സുരക്ഷയ്‌ക്കായി നിയോഗിച്ച് മുംബൈ പൊലീസ്

Bollywood Superstar  Bollywood Superstar Salman Khan  Bollywood  Salman Khan security tightens  Salman Khan security tightens because threat  Salman Khan  ഇ മെയിലിലൂടെ ഭീഷണി സന്ദേശം  സല്‍മാന്‍ ഖാന് സുരക്ഷ വര്‍ധിപ്പിച്ച് മുംബൈ പൊലീസ്  സല്‍മാന്‍  മുംബൈ പൊലീസ്  പൊലീസ്  താരത്തിന്‍റെ വസതിക്ക് മുന്നിലും നിയന്ത്രണം  രണ്ട് എപിഐ ഉദ്യോഗസ്ഥരും  മുംബൈ  ഭീഷണി സന്ദേശം  ഭീഷണി
ഇ മെയിലിലൂടെ ഭീഷണി സന്ദേശം; സല്‍മാന്‍ ഖാന് സുരക്ഷ വര്‍ധിപ്പിച്ച് മുംബൈ പൊലീസ്

By

Published : Mar 20, 2023, 10:30 PM IST

മുംബൈ: ഇ മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചതോടെ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ധിപ്പിച്ച് മുംബൈ പൊലീസ്. സംഭവത്തില്‍ ലോറന്‍സ് ബിഷ്‌ണോയ്, ഗോള്‍ഡി ബ്രാര്‍ എന്നീ ഗുണ്ടാസംഗത്തിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തതിന് പിന്നാലെയാണ് താരത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചത്. ഇതോടെ രണ്ട് അസിസ്‌റ്റന്‍റ് പൊലീസ് ഇൻസ്‌പെക്‌ടറുമാരും (എപിഐ) എട്ട് മുതൽ പത്ത് വരെ കോൺസ്‌റ്റബിൾമാരും സല്‍മാന്‍റെ സുരക്ഷയ്‌ക്കായി 24 മണിക്കൂറും കൂടെക്കാണുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സുരക്ഷയില്‍ എന്തെല്ലാം:ബുള്ളറ്റ് പ്രൂഫ് കാറും പേഴ്‌സണല്‍ സുരക്ഷ ജീവനക്കാരുമുള്‍പ്പടെ മുമ്പ് ലഭ്യമാക്കിയിരുന്ന വൈ പ്ലസ് കാറ്റഗറി സുരക്ഷയ്‌ക്ക് പുറമെയാണ് നിലവില്‍ കൂടുതല്‍ സുരക്ഷ ജീവനക്കാരെ കൂടി താരത്തിന്‍റെ സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. മാത്രമല്ല ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സബര്‍ബന്‍ ബന്ദ്രയിലുള്ള താരത്തിന്‍റെ ഗാലക്‌സി അപാര്‍ട്‌മെന്‍റിന് പുറത്ത് ആരാധകരെ ഒത്തുകൂടാൻ അനുവദിക്കില്ലെന്നും പെലീസ് അധികൃതര്‍ വ്യക്തമാക്കി.

Also read:വധ ഭീഷണി: മുംബൈ പൊലീസ് കമ്മിഷണറെ സന്ദര്‍ശിച്ച് സല്‍മാന്‍; തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി താരം

എന്തായിരുന്നു ആ ഭീഷണി: സല്‍മാന്‍ ഖാന്‍റെ ഓഫിസിലേക്ക് ഇ മെയിലിലൂടെ ഭീഷണി സന്ദേശമയച്ചുവെന്നറിയിച്ച് ഗുണ്ടാസംഘത്തിലെ അംഗങ്ങളായ ലോറന്‍സ് ബിഷ്‌ണോയ്, ഗോള്‍ഡി ബ്രാര്‍, രോഹിത് എന്നിവര്‍ക്കെതിരെ ശനിയാഴ്‌ചയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120ബി (ക്രിമിനല്‍ ഗൂഢാലോചന), 506- II (ഭീഷണിപ്പെടുത്തല്‍), 34 (സമാനമായ ഉദ്യേശം) എന്നീ വകുപ്പുകല്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുകയും വസതിയില്‍ നിത്യസന്ദര്‍ശകനുമായ ആര്‍ടിസ്‌റ്റ് മാനേജ്‌മെന്‍റ് കമ്പനി ഉടമയുമായ പ്രശാന്ത് ഗുഞ്ചൽക്കർ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. മാത്രമല്ല ശനിയാഴ്‌ച ഉച്ചയ്‌ക്ക് ഇദ്ദേഹം താരത്തിന്‍റെ ഓഫിസില്‍ ഉണ്ടായിരുന്ന സമയത്താണ് രോഹിത് ഗാര്‍ഗ് എന്ന വിലാസത്തില്‍ ഭീഷണി സന്ദേശമെത്തിയതെന്നും എഫ്‌ഐആറില്‍ പൊലീസ് അറിയിക്കുന്നു.

ഭീഷണി എന്തിന്:ഒരു വാര്‍ത്ത ചാനലിന് ബിഷ്‌ണോയി നല്‍കിയ ഇന്‍റര്‍വ്യൂ സല്‍മാന്‍ ഖാന്‍ കാണണമെന്നും അല്ലെങ്കില്‍ താന്‍ കാണണമെന്നുമാണ് ഇ മെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നതെന്നും വിഷയം ഒത്തുതീര്‍ക്കണമെങ്കില്‍ അദ്ദേഹം ഗോള്‍ഡി ഭായിയുമായി മുഖാമുഖം സംസാരിക്കണമെന്നും സന്ദേശത്തില്‍ അറിയിച്ചതായുമാണ് ഗുഞ്ചൽക്കർ പരാതിയില്‍ വ്യക്തമാക്കിയത്. അടുത്ത തവണ അയാൾക്ക് ഷോക്ക് ലഭിക്കുമെന്നും സന്ദേശത്തിലുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തിയിരുന്നു. 2022 ജൂണിലും സല്‍മാന്‍ ഖാന് നേരെ കത്തിലൂടെ അജ്‌ഞാതന്‍റെ ഭീഷണി സന്ദേശമെത്തിയിരുന്നു. അതേസമയം നിലവിൽ പഞ്ചാബ് ജയിലിൽ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയും ഗോൾഡി ബ്രാറും ഗായകൻ സിദ്ധു മൂസ വാലയുടെ കൊലപാതകത്തിലും പ്രതികളാണ്.

Also Read:'ബെംഗളൂരുവില്‍ ജനിച്ച നിനക്ക് കന്നട അറിയില്ലേ'; വിമാനത്താവളത്തില്‍ അപമാനിതനായെന്നറിയിച്ച് സല്‍മാന്‍ യൂസുഫ് ഖാന്‍

ABOUT THE AUTHOR

...view details