കേരളം

kerala

ETV Bharat / bharat

'ചാമ്പ്യൻമാരുടെ ചാമ്പ്യൻ'; നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനവുമായി ബോളിവുഡ് താരങ്ങൾ - Bollywood celebrates Neeraj Chopras win

യുഎസിലെ യൂജിനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 88.13 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി മെഡൽ സ്വന്തമാക്കിയത്.

Neeraj Chopra  നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനവുമായി ബോളിവുഡ് താരങ്ങൾ  നീരജ് ചോപ്ര  നീരജ് ചോപ്ര വെള്ളി മെഡൽ  ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്രയ്‌ക്ക് വെള്ളി  Bollywood celebrates Neeraj Chopras win  Bollywood celebrates Neeraj Chopras win at World Championships
'ചാമ്പ്യൻമാരുടെ ചാമ്പ്യൻ'; നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനവുമായി ബോളിവുഡ് താരങ്ങൾ

By

Published : Jul 24, 2022, 4:52 PM IST

മുംബൈ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനവുമായി സിനിമ ലോകം. ബോളിവുഡ് താരങ്ങളായ കരീന കപൂർ, അനുഷ്‌ക ശർമ, ആയുഷ്‌മാൻ ഖുറാന, സിദ്ധാർഥ് മൽഹോത്ര, രാജ്‌കുമാർ റാവു എന്നിവർ താരത്തിന് സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചു.

വെള്ളി മെഡലിന്‍റെയും കൈയടിക്കുന്ന ഇമോജിയുടെയും ചിത്രങ്ങൾ സഹിതം നീരജ് ചോപ്രയുടെ വിജയ വാർത്ത പങ്കുവച്ചുകൊണ്ടാണ് കരീന കപൂർ ആശംസകൾ അറിയിച്ചത്. അഭിനന്ദനങ്ങൾ നീരജ് ചോപ്ര എന്ന ഒറ്റ വരിയിലുള്ള ആശംസയാണ് അനുഷ്‌ക അറിയിച്ചത്.

ആശംസയുമായി കരീന കപൂർ

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ വെള്ളി നേടിയതിന് നീരജ് ചോപ്രയ്‌ക്ക്‌ അഭിനന്ദനങ്ങൾ, ആയുഷ്‌മാൻ ഖുറാന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തു.

ആയുഷ്‌മാൻ ഖുറാനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

2022 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയതിന് അഭിനന്ദനങ്ങൾ. കൂടുതൽ ശക്‌തമായി മുന്നേറട്ടെ, സിദ്ധാർഥ് മൽഹോത്ര കുറിച്ചു.

സിദ്ധാർഥ് മൽഹോത്രയുടെ അഭിന്ദനം

ചാമ്പ്യൻമാരുടെ ചാമ്പ്യൻ എന്നാണ് രാജ്‌കുമാർ റാവു നീരജിനെ വിശേഷിപ്പിച്ചത്. രാജ്യത്തിന് മറ്റൊരു മെഡൽ കൂടെ നേടിത്തന്നു. അഭിനന്ദനങ്ങൾ സഹോദരാ, രാജ്‌കുമാർ റാവു പോസ്റ്റ് ചെയ്‌തു.

ചാമ്പ്യൻമാരുടെ ചാമ്പ്യൻ എന്ന് വിശേഷിപ്പിച്ച് രാജ്‌കുമാർ റാവു

യുഎസിലെ യൂജിനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 88.13 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി നേടിയത്. തന്‍റെ നാലാം ശ്രമത്തിലാണ് താരം വെള്ളിത്തിളക്കമുള്ള ദൂരം കണ്ടെത്തിയത്. ഫൗള്‍ ത്രോയോടെ ആണ് നീരജ് ഫൈനല്‍ മത്സരം ആരംഭിച്ചത്.

രണ്ടാം ശ്രമത്തില്‍ 82.39 മീറ്ററും, മൂന്നാം ശ്രമത്തില്‍ 86.37 മീറ്ററുമാണ് താരം ജാവലിന്‍ എറിഞ്ഞത്. അഞ്ചാമത്തെയും ആറാമത്തെയും ശ്രമം ഫൗളായി. 2003ൽ മലയാളി ലോങ് ജമ്പ് താരം അഞ്ജു ബോബി ജോർജ് നേടിയ വെങ്കലമാണ് ചാമ്പ്യന്‍ഷിപ്പിന്‍റെ ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ മെഡല്‍.

ABOUT THE AUTHOR

...view details