ബെംഗളൂരു: അന്തരിച്ച കന്നട നടൻ പുനീത് രാജ് കുമാറിന്‍റെ സദാശിവ നഗറിലെ വീട് സന്ദര്‍ശിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത്. പുനീത് രാജ് കുമാറിന്‍റെ ചിത്രത്തിന് മുന്നില്‍ ആദരവര്‍പ്പിച്ച് അദ്ദേഹത്തിന്‍റെ ഭാര്യ അശ്വിനി പുനീത് കുമാറിനെയും സന്ദര്‍ശിച്ച ശേഷമാണ് താരം മടങ്ങിയത്. ഒരു മണിക്കൂറോളം സഞ്ജയ് ദത്ത് രാജ് കുമാറിന്‍റെ വസതിയില്‍ ചെലവഴിച്ചു.
പുനീത് രാജ് കുമാറിന്‍റെ വീട് സന്ദര്‍ശിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത് യഷ് നായകനായെത്തുന്ന കെജിഎഫിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലര്‍ റലീസിനായാണ് താരം ബെംഗളൂരുവില്‍ എത്തിയത്. ചിത്രത്തില്‍ അധീരയെന്ന കഥാപാത്രമായി എത്തുന്നത് സഞ്ജയ് ദത്താണ്. കേരളത്തില്‍ ചിത്രത്തിന്‍റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനാണ്. കന്നട, തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലാണ് കെജിഎഫ്-2 എത്തുന്നത്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്‌ത ആദ്യ ഭാഗം 2018 ലായിരുന്നു പുറത്തിറങ്ങിയത്. 250 കോടി രൂപയോളം ചിത്രം നേടിയെന്നാണ് കണക്ക്. കെജിഎഫ്-2 മലയാളം ട്രെയിലര്‍ നടന്‍ പൃഥ്വി രാജും തമിഴില്‍ സൂര്യയും തെലുങ്കില്‍ രാംചരണും ബോളിവുഡില്‍ ഫര്‍ഹാന്‍ അക്തറുമാണ് റിലീസ് ചെയ്യുന്നത്. നേരത്തെ കെജിഎഫ്-2 തായി പുറത്തിറങ്ങിയ ടീസറും പോസ്റ്റും വന്‍ ഹിറ്റായിരുന്നു.
Also Read:'കെജിഎഫ് 2' ട്രെയ്‌ലര്‍ ലോഞ്ച്; സഞ്ജയ് ദത്ത് ബംഗളൂരുവിലേക്ക്..
ഏപ്രില്‍ 14ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് നിലവിലെ അറിയിപ്പ്. മുന്‍പ് നിരവധി തവണ ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റി വെച്ചിരുന്നു. ഞായറാഴ്‌ച (27.03.22) വൈകുന്നേരം 6.40നാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസായത്.