കേരളം

kerala

ETV Bharat / bharat

താലിബാന്‍റെ ക്രൂരതയ്ക്ക് കൂടുതല്‍ തെളിവുകൾ, ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയെന്ന് റിപ്പോർട്ട് - വാഷിങ്‌ടൺ എക്‌സാമിനറിന്‍റെ റിപ്പോർട്ട്

38കാരനായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് താലിബാനും അഫ്‌ഗാൻ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അല്ലെന്നും താലിബാൻ തിരിച്ചറിഞ്ഞ ശേഷം മർദ്ദിച്ചും വെടിവെച്ചും അതി ക്രൂരമായി കൊലപ്പെടുത്തിയതാണെന്നും അമേരിക്കൻ മാഗസിനായ വാഷിങ്‌ടൺ എക്‌സാമിനറിന്‍റെ റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു.

Body of Danish Siddiqui was mutilated in Taliban custody
താലിബാന്‍റെ ക്രൂരതയ്ക്ക് കൂടുതല്‍ തെളിവുകൾ, ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയെന്ന് റിപ്പോർട്ട്

By

Published : Aug 2, 2021, 6:08 PM IST

ന്യൂഡല്‍ഹി: പ്രശസ്ത ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റും പുലിറ്റ്‌സർ പുരസ്‌കാര ജേതാവുമായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തെ കുറിച്ച് കൂടൂതല്‍ ഞെട്ടിക്കുന്ന വിവരങ്ങൾ. റോയിറ്റേഴ്‌സിന് വേണ്ടി അഫ്‌ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കഴിഞ്ഞ ജൂലൈ 16ന് രാവിലെ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. താലിബാന്‍റെ കസ്റ്റഡിയില്‍ സിദ്ദിഖിയുടെ മൃതശരീരം വികൃതമാക്കിയെന്നാണ് ഏറ്റവും ഒടുവില്‍ വന്ന റിപ്പോർട്ട്.

അഫ്‌ഗാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അഫ്‌ഗാൻ മാധ്യമങ്ങളാണ് ഡാനിഷ് സിദ്ദിഖിയുടെ മൃതശരീരത്തോട് താലിബാൻ സൈന്യം കാണിച്ച അനാദരവ് പുറത്തുവിട്ടത്. ശരീരത്തില്‍ നിറയെ മുറിവുകളുമായി സിദ്ദിഖിയുടെ ചിത്രങ്ങൾ സംഭവ സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് അഫ്‌ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

also read:ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

കണ്ഡഹാറിലെ റെഡ്‌ക്രോസ് സൊസൈറ്റിക്ക് കൈമാറുമ്പോൾ തന്നെ മൃതശരീരം വികൃതമാക്കിയിരുന്നു. രണ്ട് അഫ്‌ഗാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും രണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥരും മൃതശരീരം ഏറ്റുവാങ്ങാൻ എത്തിയിരുന്നു. തെക്കൻ കണ്ഡഹാറിലെ ആശുപത്രിയില്‍ റെഡ്ക്രോസ് സൊസൈറ്റി ഉദ്യോഗസ്ഥർ എടുത്ത ചിത്രങ്ങളില്‍ നിന്നാണ് മൃതശരീരത്തോട് താലിബാൻ സൈന്യം കാണിച്ച ക്രൂരതയും അനാദരവും കണ്ടെത്താനായത്. 12ല്‍ അധികം വെടിയുണ്ടകൾ സിദ്ദിഖിയുടെ ശരീരത്തിലുണ്ടായിരുന്നു.

also read:ക്യാമറയെ തോക്കാക്കി മാറ്റിയ ഡാനിഷ് സിദ്ദിഖി; ലോകം ഓർമിക്കുന്ന ചിത്രങ്ങൾ

മുഖത്തും നെഞ്ചിലും മാരകമായി മർദ്ദനമേറ്റതിന്‍റെയും മുറിവേറ്റതിന്‍റെയും പാടുകളുണ്ടെന്ന് ഫോട്ടോകളില്‍ വ്യക്തമാണെന്നും അഫ്‌ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ' മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കിയിരുന്നു. ശരീരത്തില്‍ എന്താണ് ചെയ്തിട്ടുള്ളതെന്ന് പോലും മനസിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് അഫ്‌ഗാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

സിദ്ദിഖിയെ താലിബാൻ സൈന്യം ജീവനോടെ പിടികൂടിയ ശേഷം കൊലപ്പെടുത്തിയതാണെന്നും ക്ലോസ് റേഞ്ചില്‍ നിന്ന് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതാകാമെന്നും അഫ്‌ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വാഷിങ്‌ടൺ എക്‌സാമിനറിന്‍റെ റിപ്പോർട്ട്

38കാരനായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് താലിബാനും അഫ്‌ഗാൻ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അല്ലെന്നും താലിബാൻ തിരിച്ചറിഞ്ഞ ശേഷം മർദ്ദിച്ചും വെടിവെച്ചും അതി ക്രൂരമായി കൊലപ്പെടുത്തിയതാണെന്നും അമേരിക്കൻ മാഗസിനായ വാഷിങ്‌ടൺ എക്‌സാമിനറിന്‍റെ റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. വാഷിങ്ടൺ എക്‌സാമിനറുടെ റിപ്പോർട്ട് പ്രകാരം കണ്ഡഹാർ മേഖലയിലെ സ്‌പിൻ ബോൾഡാക് മേഖലയില്‍ അഫ്‌ഗാൻ-പാകിസ്ഥാൻ അതിർത്തിയുടെ നിയന്ത്രണം കരസ്ഥമാക്കാൻ അഫ്‌ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള സംഘർഷം റിപ്പോർട്ട് ചെയ്യാനായിരുന്നു സിദ്ദിഖിയുടെ യാത്ര.

also read:ഡാനിഷ് സിദ്ദിഖി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതല്ല, താലിബാൻ തിരിച്ചറിഞ്ഞ് പിടികൂടി കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോർട്ട്

ABOUT THE AUTHOR

...view details