റായ്‌പൂര്‍:രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്പോള്‍ ചത്തീസ്‌ഗഡില്‍ സ്ഥല പരിമിതി മൂലം കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിക്ക് പുറത്ത്. റായ്‌പൂരിലെ ഡോ ഭീം റാവു അംബേദ്‌കര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സ്ഥല സൗകര്യം മൂലം മൃതദേഹങ്ങള്‍ പുറത്തു കിടത്തിയത്. ബാഗുകളില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ പിപിഇ കിറ്റുകള്‍ ധരിച്ച ജീവനക്കാര്‍ കത്തിക്കാന്‍ തയ്യാറെടുക്കുന്നതുമായ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
രാജ്യത്ത് പ്രതിദിനം കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരികയാണ്. രാജ്യത്ത് 13.7 മില്ല്യണിലധികം കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. യുഎസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്ന രാജ്യവും ഇന്ത്യയാണ്. കഴിഞ്ഞ ഒരാഴ്‌ചത്തെ ശരാശരി കണക്കെടുക്കുകയാണെങ്കില്‍ പ്രതിദിനം 140,000ത്തിലധികം കേസുകളാണ് രാജ്യത്ത് സ്ഥിരീകരിക്കുന്നത്.