റായ്‌പൂർ:ഛത്തീസ്‌ഗഢിലെ നരയാൻപൂരിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് നക്‌സലുകളുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. സിപിഐ മാവോയിസ്റ്റ് കേഡർന്മാരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്നാണ് പ്രദേശത്ത് ഓപ്പറേഷൻ നടത്തിയതെന്ന് നരയാൻപൂർ ഡിആർജി പറഞ്ഞു.
ഇടുൾ വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസ് അന്വേഷണത്തിൽ 303 റൈഫിളും നക്‌സൽ കേഡറിനെയും കണ്ടെത്തിയിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ വീണ്ടും ഏറ്റുമുട്ടലുണ്ടായെന്നും മറ്റൊരു നക്‌സലിന്‍റെ മൃതദേഹം കൂടി കണ്ടെത്തിയെന്നും മൃതദേഹത്തോടൊപ്പം 315 ബോർ റൈഫിൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.