ലഖ്‌നൗ :ഗംഗയ്ക്ക് സമീപം വിവിധ വിഭാഗങ്ങളിലെ ആളുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായി സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി.
ആളുകളുടെ വിശ്വാസങ്ങൾക്കനുസരിച്ച് മൃതശരീരങ്ങൾ സംസ്‌കരിക്കുന്നതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്കാണെന്നും ഗംഗയ്ക്ക് സമീപം താമസിക്കുന്ന വിവിധ സമുദായങ്ങളിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്ന രീതി വ്യത്യസ്‌തമാണെന്നും കോടതി ഹർജി തള്ളിക്കൊണ്ട് പറഞ്ഞു.