കേരളം

kerala

ETV Bharat / bharat

ഗുജറാത്തില്‍ ബോട്ട് അപകടം; 15 പേര്‍ മരിച്ചു - ബോട്ട് അപകടം ഗുജറാത്ത്

Boat Accident Death: 27 പേര്‍ സഞ്ചരിച്ചിരുന്ന ബോട്ട് വഡോദരയില്‍ അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

Boat Tragedy In Gujarat  Boat Accident Death  ബോട്ട് അപകടം ഗുജറാത്ത്  ബോട്ട് അപകട മരണം
Boat Tragedy In Gujarat

By ETV Bharat Kerala Team

Published : Jan 18, 2024, 7:03 PM IST

Updated : Jan 18, 2024, 7:41 PM IST

വഡോദരയില്‍ ബോട്ട് അപകടം

ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരിയില്‍ ബോട്ട് അപകടം. കൂട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. 14 കുട്ടികളും ഒരു അധ്യാപികയുമാണ് മരിച്ചത്. 27 പേര്‍ സഞ്ചരിച്ച് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

വഡോദര ഹരണിയിലെ മോത്‌നാഥ് തടാകത്തില്‍ ഇന്ന് (ജനുവരി 18) വെകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. ഹരണിയിലേക്ക് വിനോദ സഞ്ചാരത്തിന് എത്തിയ ന്യൂ സൺറൈസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. 23 കുട്ടികളും 4 അധ്യാപകരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ ഏതാനും കുട്ടികള്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരുന്നു.

ലൈഫ് ജാക്കറ്റ് ധരിച്ച കുട്ടികളാണ് രക്ഷപ്പെട്ടത്. ബോട്ട് മറിഞ്ഞതോടെ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വെള്ളത്തില്‍ കാണാതായ 7 പേര്‍ക്കായി നിലവില്‍ തെരച്ചില്‍ തുടരുകയാണ്.

Last Updated : Jan 18, 2024, 7:41 PM IST

ABOUT THE AUTHOR

...view details