കേരളം

kerala

ETV Bharat / bharat

തീര്‍ഥാടക സംഘം സഞ്ചരിച്ച ബോട്ട് ഗംഗ നദിയില്‍ മറിഞ്ഞു, എല്ലാവരും സുരക്ഷിതരെന്ന് റിപ്പോർട്ട് - ദശാശ്വമേധ് പൊലീസ്

ആന്ധ്രാപ്രദേശില്‍ നിന്നുള്ള 34 തീര്‍ഥാടകരുമായി പോയ ബോട്ടാണ് ഗംഗ നദിയില്‍ വാരാണസി ദശാശ്വമേധ് ഘട്ടിന് മുന്നില്‍ മറിഞ്ഞത്. തീർഥാടകർ സുരക്ഷിതരെന്ന് ജില്ല ഭരണകൂടം.

Ganga river  varanasi  varanasi boat accident  ബോട്ട് ഗംഗ നദിയില്‍ മറിഞ്ഞു  വരണാസി  ഗംഗ നദി  വരണാസി ബോട്ടപകടം  ജില്ല ഭരണകൂടം  കബീര്‍ചൗര  ദശാശ്വമേധ് പൊലീസ്  Andhra pilgrims boat capsized in varanasi
കേരളത്തിലെ തീര്‍ഥാടക സംഘം സഞ്ചരിച്ച ബോട്ട് ഗംഗ നദിയില്‍ മറിഞ്ഞു

By

Published : Nov 26, 2022, 10:01 AM IST

Updated : Nov 26, 2022, 10:43 AM IST

വാരാണസി (ഉത്തര്‍പ്രദേശ്):ആന്ധ്രാപ്രദേശില്‍ നിന്നുള്ള തീര്‍ഥാടക സംഘം സഞ്ചരിച്ച ബോട്ട് ഗംഗ നദിയില്‍ മുങ്ങി. വാരാണസി ദശാശ്വമേധ് ഘട്ടിന് മുന്നിലാണ് സംഭവം. ഇന്ന് (26.11.22) പുലര്‍ച്ചയാണ് അപകടം ഉണ്ടായത്.

അപകടത്തില്‍പ്പെട്ട 34 പേരേയും രക്ഷപ്പെടുത്തിയാതായാണ് വിവരം. നീന്തല്‍ക്കാരും ബോട്ട് ഓടിച്ചിരുന്നവരും സ്ഥലത്തുണ്ടായിരുന്നവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബോട്ടില്‍ വിള്ളലുണ്ടായിരുന്നെന്നും ഇതേ തുടര്‍ന്നാണ് ഉള്ളിലേക്ക് വെള്ളം കയറിയതെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ദശാശ്വമേധ് പൊലീസ് വ്യക്തമാക്കി.

രക്ഷപെടുത്തിയ രണ്ട് തീര്‍ഥാടകര്‍ ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കബീര്‍ചൗരയിലെ ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Last Updated : Nov 26, 2022, 10:43 AM IST

ABOUT THE AUTHOR

...view details