ദൂബ്രി :അസമിലെ ബ്രഹ്‌മപുത്ര നദിയില്‍ ബോട്ട്മുങ്ങി പത്ത് പേരെ കാണാനില്ല. ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്തുള്ള ദൂബ്രി ജില്ലയിലാണ് സംഭവം. ദൂബ്രി ഡെവലപ്‌മെന്‍റ് സര്‍ക്കിള്‍ ഓഫീസര്‍ സഞ്ചുദാസും രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളും കാണാതായവരില്‍ ഉള്‍പ്പെടുന്നു.
ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. അപകടത്തില്‍ പരിക്ക് പറ്റിയ അഞ്ച് പേരെ ദൂബ്രി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഞ്ജുദാസടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘം വെള്ളപ്പൊക്കത്താല്‍ ബാധിക്കപ്പെട്ട അമിനര്‍ ചര്‍ എന്ന സ്ഥലത്തെ നാശനഷ്‌ടങ്ങള്‍ വിലയിരുത്താന്‍ പോയി തിരിച്ചുവരുമ്പോഴാണ് അപകടം ഉണ്ടായത്. ബോട്ടില്‍ 29 പേരാണ് ഉണ്ടായിരുന്നത്.