പട്‌ന:ബിഹാറിലെ ഗംഗാനദിയുടെ ദനാപൂര്‍ മേഖലയില്‍ ബോട്ടപകടം. 10 പേരെ കാണാതായി. ദനാപൂരിലെ ഷാപൂരില്‍ ഞായറാഴ്‌ച(04.09.2022) വൈകുന്നേരം അഞ്ച് മണിക്കാണ് സംഭവം.
ബിഹാറില്‍ ബോട്ടപകടം, 10 പേരെ കാണാതായി, തെരച്ചില്‍ ഊര്‍ജിതം - ദനാപൂര്‍ മേഖല
ഷാപൂരില്‍ ഞായറാഴ്‌ചയാണ് അപകടം നടന്നത്. നാട്ടുകാരും മുങ്ങല്‍ വിദഗ്‌ധരും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.
ബിഹാറില്‍ ബോട്ടപകടം, 10 പേരെ കാണാതായി, തെരച്ചില്‍ ഊര്‍ജിതം
കാണാതായവര്‍ക്കായി നീന്തല്‍ വിദഗ്‌ധരുടെ സഹായത്തോടെ തെരച്ചില്‍ തുടരുകയാണ്. ദനാപൂര്‍ മേഖലയില്‍ നിന്നുള്ള തൊഴിലാളികളടക്കം 55 പേരാണ് അപകടത്തില്‍പ്പെട്ടത്. അതില്‍ 45 പേരെ രക്ഷിക്കാനായെന്നും ബാക്കിയുള്ളവര്‍ക്കായി ഇന്ന്(05.09.2022) രാവിലെ മുതല്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും വിദഗ്‌ധന്‍ മനേർ സിഒ ദിനേശ് കുമാർ സിങ് പറഞ്ഞു.
also read:പൊടുന്നനെ പൊട്ടിവീണ് യന്ത്ര ഊഞ്ഞാൽ ; 16 പേർക്ക് പരിക്ക്