ചണ്ഡീഗഢ്:ജര്‍മന്‍ ആഢംബര കാര്‍നിര്‍മാതക്കളായ BMW പഞ്ചാബില്‍ കാറുകളുടെ വിവിധ ഭാഗങ്ങള്‍ നിര്‍മിക്കുന്ന വ്യവസായ ശാല(auto part manufacturing unit ) തുടങ്ങന്‍ തീരുമാനിച്ചതായി പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സിങ് ജര്‍മനിയിലെ BMW ആസ്ഥാനത്ത് നടത്തിയ സന്ദര്‍ശനത്തിലാണ് തീരുമാനമുണ്ടായത്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനായി പഞ്ചാബ് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ BMW അധികൃതരോട് ഭഗവന്ത് മാന്‍ സിങ് വിശദീകരിച്ചു.
പഞ്ചാബില്‍ BMW ഓട്ടോ പാര്‍ട്‌സ് യൂണിറ്റ് സ്ഥാപിക്കും - BMW
പഞ്ചാബിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായി ജര്‍മനി സന്ദര്‍ശിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സിങ്.
പഞ്ചാബിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായി ജര്‍മ്മനി സന്ദര്‍ശിക്കുകയാണ് ഭഗവന്ത് മാന്‍ സിങ്. രാജ്യത്തെ BMW ന്‍റെ രണ്ടാമത്തെ ഓട്ടോ പാര്‍ട്‌സ് ഉല്‍പ്പാദന യൂണിറ്റായിരിക്കും പഞ്ചാബിലേത്. ചെന്നൈയില്‍ ഇത്തരത്തിലുള്ള ഉല്‍പ്പാദന യൂണിറ്റ് BMWന് ഉണ്ട്.
പഞ്ചാബിന്‍റെ വ്യവസായ വികസനത്തിനും യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാകുന്നതിലും BMWന്‍റെ ഉല്‍പ്പാദന യൂണിറ്റ് സഹായകരമാവുമെന്ന് ഭഗവന്ത് മാന്‍ പറഞ്ഞു. പഞ്ചാബിലെ ഇ മൊബിലിറ്റി മേഖലയിലും BMWന്‍റെ സഹകരണം ഭഗവന്ദ് മാന്‍ തേടി. ഇ മൊബിലിറ്റിയില്‍ BMW ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. 2030ഓടെ വില്‍പ്പനയില്‍ അമ്പത് ശതമാനം ഇലക്ട്രിക് വാഹനങ്ങളായിരിക്കാനാണ് BMW ലക്ഷ്യം വെക്കുന്നത്. പഞ്ചാബ് സര്‍ക്കാറിന്‍റെ ഇലക്ട്രിക് വാഹന നയം സംസ്ഥാനത്തെ ഈ മൊബിലിറ്റി മേഖലയ്‌ക്ക് പുതുയുഗപ്പിറവി സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.