കേരളം

kerala

ETV Bharat / bharat

ഫേസ്‌ബുക്ക് ലൈവിട്ട് മരണപ്പാച്ചില്‍; പൂര്‍വാഞ്ചല്‍ എക്‌സ്‌പ്രസ്‌വേ അപകടത്തിന് മുന്‍പുള്ള ദൃശ്യം പുറത്ത് - പൂര്‍വാഞ്ചല്‍

പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ്‌വേയില്‍ ബിഎംഡബ്ല്യു കാര്‍ ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ നാല് യുവാക്കളാണ് മരിച്ചത്.

fatal crash in UP  purvanchal expressway accident  purvanchal expressway  പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേ അപകടം  പൂര്‍വാഞ്ചല്‍  ഹാലിയപൂര്‍ പൊലീസ്
ഫേസ്‌ബുക്ക് ലൈവിട്ട മരണപ്പാച്ചില്‍; പൂര്‍വാഞ്ചല്‍ എക്‌സ്‌പ്രസ്‌വേ അപകടത്തിന് മുന്‍പുള്ള ദൃശ്യം പുറത്ത്

By

Published : Oct 17, 2022, 9:51 PM IST

പൂര്‍വാഞ്ചല്‍ (ഉത്തര്‍ പ്രദേശ്): നാല് യുവാക്കളുടെ മരണത്തിനിടയാക്കിയ പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിലെ ദാരുണമായ അപകടത്തിന് മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തിന് മുന്‍പ് എക്‌സ്‌പ്രസ്‌വേയിലൂടെ യുവാക്കള്‍ ബിഎംഡബ്ല്യു കാറില്‍ 230 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കാര്‍ യാത്രികരുടെ ഫേസ്ബുക്ക് ലൈവിന്‍റെ ദൃശ്യങ്ങളാണ് ഇവ.

കാര്‍ യാത്രികരുടെ ഫേസ്‌ബുക്ക് ലൈവില്‍ നിന്നുള്ള ദൃശ്യം

ദൃശ്യങ്ങളില്‍ നമ്മള്‍ നാലുപേരും മരിക്കുമെന്നും യുവാക്കള്‍ പറയുന്നുണ്ട്. ആഡംബര കാറിന്‍റെ വേഗം മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തിലാക്കാന്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒക്‌ടോബര്‍ 14നായിരുന്നു ബിഎംഡബ്ല്യു കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചത്.

ഹാലിയപൂര്‍ പൊലീസ് സ്‌റ്റേഷന് സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ യാത്രികരായ നാല് യുവാക്കളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

ABOUT THE AUTHOR

...view details