മുംബൈ: യുകെയിൽ നിന്ന് മുംബൈയിലെത്തിയ ആളുകളെ കണ്ടെത്തുമെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ യുകെയിൽ നിന്ന് മുംബൈയിലെത്തിയ ഓരോ യാത്രക്കാരുമായും ബിഎംസി ബന്ധപ്പെടുമെന്ന് അധികൃതർ അറിയിച്ചു.കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം യുകെയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
കൊവിഡ്; യുകെയിൽ നിന്ന് തിരിച്ചെത്തിയവരെ കണ്ടെത്തുമെന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ - മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
കഴിഞ്ഞ ഒരു മാസത്തിനിടെ യുകെയിൽ നിന്ന് മുംബൈയിലെത്തിയ ഓരോ യാത്രക്കാരെയും ബിഎംസി ബന്ധപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
കൊവിഡ്; യുകെയിൽ നിന്ന് തിരിച്ചെത്തിയ എല്ലാവരെയും കണ്ടെത്താൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരുടെ പട്ടികയും അവരുടെ വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും, ലഭിച്ചുകഴിഞ്ഞാൽ തുടർ നടപടികൾ ആരംഭിക്കുമെന്ന് മുനിസിപ്പൽ കമ്മീഷണർ സുരേഷ് കകാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരത്തിൽ യുകെയിൽ നിന്ന് എത്തിയ യാത്രക്കാർ ബിഎംസി ഡിസ്പെൻസറിയിലോ ആശുപത്രിയിലോ വൈദ്യപരിശോധന നടത്തണമെന്നും ബിഎംസി ഒരു അധികൃതർ നിർദ്ദേശിച്ചു.
Last Updated : Dec 24, 2020, 6:45 AM IST