മുംബൈ:മുംബൈയിൽ കൊവിഡ് വ്യാപനം രൂക്ഷം. നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് 2,269 കിടക്കകൾ ലഭ്യമാക്കുമെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. 360 ഐസിയു സൗകര്യവും ലഭ്യമാക്കുമെന്ന് ബിഎംസി അറിയിച്ചു. ഒഴിഞ്ഞുകിടക്കുന്ന 3,000ലധികം കിടക്കകൾക്ക് പുറമെയാണ് കിടക്കകൾ ലഭ്യമാക്കുന്നതെന്ന് ബിഎംസി കമ്മിഷണർ ഇഖ്‌ബാൽ സിങ് ചാഹൽ അറിയിച്ചു.
സ്വകാര്യ ആശുപത്രികളിൽ 2,269 കൊവിഡ് കിടക്കകൾ ലഭ്യമാക്കുമെന്ന് ബിഎംസി - Covid beds available in private hospitals
കൊവിഡ് രോഗികൾക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കൊവിഡ് വാർഡ് വാർ മുറികളിലാണ് കിടക്കകൾ ലഭ്യമാക്കുകയെന്ന് ബിഎംസി അറിയിച്ചു
സ്വകാര്യ ആശുപത്രികളിൽ 2,269 കൊവിഡ് കിടക്കകൾ ലഭ്യമാക്കുമെന്ന് ബിഎംസി
കൊവിഡ് രോഗികൾക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കൊവിഡ് വാർഡ് വാർ മുറികളിലാണ് കിടക്കകൾ ലഭ്യമാക്കുക. കൊവിഡ് പോസിറ്റീവായവർ ലാബുകളിൽ നിന്ന് നേരിട്ട് റിപ്പോർട്ട് വാങ്ങാനെത്തരുതെന്നാണ് സർക്കാർ നിർദേശം. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് രോഗികൾക്കുള്ള 80 ശതമാനം കിടക്കകളും, എല്ലാ ഐസിയു കിടക്കകളും വാർഡ് വാർ മുറികളിൽ അനുവദിക്കും. തിങ്കളാഴ്‌ച മുംബൈയിൽ 5,888 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 3,561 പേർ കൂടി രോഗമുക്തി നേടി.