ഹൈദരാബാദ് : വാന നിരീക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് ഈ മാസത്തെ രണ്ടാമത്തെ ചാന്ദ്ര പ്രതിഭാസം (Blue Super Moon August 2023). ഓഗസ്റ്റിലെ രണ്ടാമത്തെ പൗര്‍ണമി ആയതിനാല്‍ ഇന്നലെ (ഓഗസ്റ്റ് 30) പ്രത്യക്ഷപ്പെട്ട സൂപ്പര്‍ മൂണ്‍ നീല നിറത്തിലായിരുന്നു (Blue super moon). ചന്ദ്രന്‍ അതിന്‍റെ ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും കൂടുതല്‍ അടുത്ത് നില്‍ക്കുന്ന ഘട്ടത്തില്‍ സംഭവിക്കുന്ന പ്രതിഭാസമാണ് സൂപ്പര്‍ മൂണ്‍ (Super Moon). ഈ സമയത്ത് ചന്ദ്രനെ കൂടുതല്‍ വലിപ്പത്തിലും തെളിച്ചത്തിലും കാണാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. ഭൂമിയില്‍ നിന്ന് 357244 കിലോമീറ്റര്‍ അകലെയാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യയില്‍ ഈ അത്യപൂര്‍വ കാഴ്‌ച ദൃശ്യമായത് ഇന്നലെ രാത്രി 9.30 മുതല്‍ ഇന്ന് രാവിലെ 7.30 വരെയാണ്. ബ്ലൂ മൂണിനൊപ്പം ശനിയേയും ആകാശത്ത് കാണാനാകുമെന്ന് വാന നിരീക്ഷകര്‍ നേരത്തെ അറിയിച്ചിരുന്നു. ബൈനോക്കുലറോ ടെലസ്‌കോപ്പോ ഉപയോഗിച്ച് ശനി ഗ്രഹത്തെ വ്യക്തമായി വീക്ഷിക്കാമെന്നായിരുന്നു നിരീക്ഷകര്‍ പറഞ്ഞിരുന്നത്.
ഈ മാസത്തെ ആദ്യ ഭീമന്‍ ചാന്ദ്രക്കാഴ്‌ച ഓഗസ്റ്റ് ഒന്നിന് ദൃശ്യമായിരുന്നു. ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ മൂണ്‍ കൂടിയായിരുന്നു ഇത്. സാധാരണ കാണപ്പെടുന്നതിനേക്കാള്‍ എട്ട് ശതമാനത്തില്‍ അധികം വലിപ്പത്തിലാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാവുക. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സൂപ്പര്‍ ബ്ലൂ മൂണ്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചാന്ദ്രക്കാഴ്‌ചയാണ് ഇന്നലെ ദൃശ്യമായത്.