കേരളം

kerala

ETV Bharat / bharat

ഉമേഷ് പാല്‍ വധം: അതിഖ് അഹമ്മദിന്‍റെ ഓഫിസില്‍ നിന്ന് രക്തക്കറ പുരണ്ട തൂവാലയും കത്തിയും കണ്ടെത്തി

കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്‍റെ ചാക്കിയ പ്രദേശത്തുള്ള പ്രയാഗ്‌രാജ് ഓഫിസില്‍ നിന്നുമാണ് ഉമേഷ് പാല്‍ വധക്കേസിലെ നിര്‍ണായകമായ തെളിവ് കണ്ടെത്തിയത്

By

Published : Apr 24, 2023, 5:26 PM IST

bloodstained scarf  bloodstained knife  atiq ahammed  atiq ahammeds prayagraj office  atiq ahammed murder  ashraf ahammed  latest national news  umesh pal murder  ഉമേഷ് പാല്‍ വധം  രക്തക്കറ പുരണ്ട തുവാല  കത്തി  പ്രായാഗ്‌രാജ്  ഉമേശ് പാല്‍  അതിഖ് അഹമ്മദ് കൊലപാതകം  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഉമേഷ് പാല്‍ വധം; അതിഖ് അഹമ്മദിന്‍റെ ഓഫീസില്‍ നിന്ന് രക്തക്കറ പുരണ്ട തുവാലയും കത്തിയും കണ്ടെത്തി

പ്രയാഗ്‌ഗാജ്: കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്‍റെ ചാക്കിയ പ്രദേശത്തുള്ള പ്രായാഗ്‌രാജ് ഓഫീസില്‍ നിന്നും രക്തക്കറ പുരണ്ട തുവാലയും കത്തിയും കണ്ടെത്തി പൊലീസ്. ഉമേഷ് പാല്‍ വധവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണായകമായ തെളിവ് ലഭിച്ചത്. ഉമേഷ് പാല്‍ വധക്കേസുമായി ബന്ധപ്പെട്ട് അതിഖിന് പ്രയാഗ്‌രാജ് കോടതി ശിക്ഷ വിധിച്ചിരുന്നു.

നിര്‍ണായക തെളിവ്: ഉമേഷ് പാലിന് മേല്‍ ബോംബ്‌ എറിഞ്ഞ അതിഖിന്‍റെ മകന്‍ ആസാദ് പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിരുന്നു. ആസാദ് ഉമേഷ് പാലിന് മേല്‍ ബോംബെറിയുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ചിരുന്നു. കത്തിയിലും നിന്നും തൂവാലയില്‍ നിന്നും രക്തക്കറകള്‍ കണ്ടെത്തിയത് കൂടാതെ, ഓഫിസിലെ തറയില്‍ നിന്നും കോണി പടികളില്‍ നിന്നും രക്തക്കറകള്‍ കണ്ടെത്തിയിരുന്നു.

സ്ഥലത്ത് നിന്നും ചില വീട്ടുപകരണങ്ങളും പൊലീസ് കണ്ടെടുത്തു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് വലിയ ജനസാഗരങ്ങളാണ് എത്തിയത്. പൊലീസിനൊപ്പം ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.

കോണിപ്പടിയിലും ഓഫിസ് മുറിയിലും രക്തത്തിന്‍റെ അംശം കണ്ടെത്തിയതായി എ സി പി കോട്വാലി സതേന്ദ്ര പി തിവാരി പറഞ്ഞു. പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലൂടെ വിവരങ്ങള്‍ ശേഖരിക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും പരിസരത്ത് കയറുന്നവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതിഖും സഹോദരനും കൊല്ലപ്പെട്ടത് ഇങ്ങനെ:അതിഖിന്‍റെ മകന്‍ ആസാദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അതിഖും സഹോദരന്‍ അഷ്‌റഫും കൊല്ലപ്പെടുന്നത്. പൊലീസ് കസ്‌റ്റഡിയിലിരിക്കെ മെഡിക്കല്‍ ചെക്കപ്പിനായി കൊണ്ടുപോകുന്നതിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന എത്തിയ സംഘം ഇരുവര്‍ക്കുമെതിരെ വെടിയുതിര്‍ക്കുന്നത്. സംഭവത്തില്‍ മൂന്ന് പേരെ ഉത്തര്‍പ്രദേശ് പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു.

ഇരുവരും കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. പൊലീസ് സുരക്ഷയിലിരിക്കെ ഇത്തരം ഒരു സംഭവം ഉണ്ടായതിനാല്‍ കടുത്ത വിമര്‍ശനമാണ് അവര്‍ രേഖപ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്‌ചയാണ് ഇതെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.

അതിഖ് അഹമ്മദിന് വെടിയേറ്റത് എട്ട് തവണയാണെന്നാണ് റിപ്പോര്‍ട്ട്. തലയിലും കഴുത്തിലും നെഞ്ചിലും വെടിയുണ്ടകള്‍ തറച്ചുകയറിയെന്നാണ് പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ആതിഖ് അഹമ്മദിന്‍റെ സഹോദരന്‍ അഷറഫിന്‍റെ ശരീരത്തില്‍ തുളച്ചുകയറിയത് മൂന്ന് ബുള്ളറ്റുകളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വെടിയേറ്റത് എട്ട് തവണ:അതിഖിന് എട്ട് തവണയും അഷറഫിന് അഞ്ച് തവണയുമായി വെടിയേറ്റുവെന്നാണ് പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അഷറഫിന്‍റെ കഴുത്തിലും ഇടുപ്പിനുമാണ് വെടിയേറ്റത്. വിശദമായ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി പൊലീസ് കാത്തിരിക്കുകയാണ്.

കൊല്ലപ്പെട്ട അതിഖിന്‍റെയും സഹോദരന്‍റെയും മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം അന്ത്യകര്‍മങ്ങള്‍ക്കായി കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തിരുന്നു. ശേഷം, ഇരുവരുടെയും മൃതദേഹങ്ങള്‍ കസാരി മസാരി ഖബര്‍സ്ഥാനില്‍ അടക്കം ചെയ്‌തു. ഇതേ സ്ഥലത്ത് തന്നെയാണ് കൊല്ലപ്പെട്ട അതിഖിന്‍റെ മകനെയും അടക്കം ചെയ്‌തത്.

ABOUT THE AUTHOR

...view details