വിജയപുര (കര്‍ണാടക): വിജയപുര ജില്ല ആശുപത്രിയില്‍ സിസേറിയന് വിധേയമാകുന്ന സ്‌ത്രീകളില്‍ തുന്നലുകള്‍ പുറത്തുവന്ന് രക്തസ്രാവം ഉണ്ടാകുന്നതായി പരാതി. ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ സത്രീകളുടെ കുടുംബാംഗങ്ങളാണ് വിഷയം ഉന്നയിച്ച് രംഗത്തത്തെത്തിയത്. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും പല സ്‌ത്രീകളുടെയും ബന്ധുക്കള്‍ ആരോപിച്ചു.
അടുത്തിടെ നടന്ന സിസേറിയന്‍ തുന്നല്‍ തകരാര്‍ മൂലം 25- ഓളം സ്‌ത്രീകളിലാണ് രക്തസ്രാവം സംഭവിച്ചത്. വർഷങ്ങൾക്ക് മുമ്പ് ജില്ലാ ആശുപത്രിയിൽ അമ്മയുടെയും കുഞ്ഞിന്റെയും ചികിത്സയ്ക്കായി മാത്രമായി തുറന്ന മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് ഗർഭിണികൾ വരാൻ ഭയപ്പെടുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പലരുടെയും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.