പ്രകാശം(ആന്ധ്രാപ്രദേശ്): നിധിയുണ്ടെന്ന വിശ്വാസത്തില്‍ ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ഒരു പ്രാചീന ശിവക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത് മോഷ്‌ടാക്കള്‍. ജില്ലയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കനപര്‍ത്തി ശിവക്ഷേത്രത്തില്‍ ഞായറാഴ്‌ച അര്‍ധരാത്രിയാണ് സംഭവം. ക്ഷേത്രത്തിലെ നന്ദി വിഗ്രഹത്തിന് അടിയില്‍ നിധിയുണ്ടെന്ന വിശ്വാസത്തിലാണ് മോഷ്‌ടാക്കള്‍ ഇങ്ങനെ ചെയ്‌തത്.
നിധിയുണ്ടെന്ന വിശ്വാസത്തില്‍ ശിവക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത് മോഷ്‌ടാക്കള്‍ - damaging idols for treasure
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ പ്രാചീന ശിവക്ഷേത്രത്തിലെ വിഗ്രഹമാണ് മോഷ്‌ടാക്കള്‍ തകര്‍ത്തത്
നിധിയുണ്ടെന്ന വിശ്വാസത്തില്‍ ശിവക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത് മോഷ്‌ടാക്കള്‍
വിഗ്രഹത്തെ മാറ്റാന്‍ മോഷ്‌ടാക്കള്‍ ശ്രമിച്ചു. അതിന് കഴിയാതെ വന്നപ്പോഴാണ് വെടിമരുന്ന് ഉപയോഗിച്ച് തകര്‍ത്തത്. സ്ഫോടനത്തില്‍ വിഗ്രഹം ഭാഗികമായി തകര്‍ന്നു. രണ്ട് കാറുകളിലായാണ് മോഷ്‌ടാക്കള്‍ വന്നതെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.
Last Updated : Oct 17, 2022, 5:30 PM IST