ബിഹാര്‍: Muzaffarpur Kurkure Noodles Factory Blast: ബിഹാറില്‍ കുർകുറെ, നൂഡിൽസ് ഫാക്‌ടറിയിൽ വന്‍ സ്‌ഫോടനം. ഫാക്‌ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ പത്തിലധികം തൊഴിലാളികൾ മരിച്ചതായാണ് റിപ്പോർട്ട്.
മുസാഫർപൂരിലെ ബേല വ്യവസായ മേഖലയിലെ കുർകുറെ, നൂഡിൽസ് ഫാക്‌ടറിയിലാണ് ഞായറാഴ്‌ച സ്‌ഫോടനം ഉണ്ടായത്. സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരവധി തൊഴിലാളികൾക്കും തീപിടിത്തത്തിൽ പരിക്കേറ്റിട്ടുണ്ട്.