ഹൈദരാബാദ്: ദീപാവലി ആഘോഷങ്ങള്‍ക്കിടെ പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് ഹൈദരാബാദില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പ്ലാസ്ട്രോപാരിസ് ഉപയോഗിച്ച് പ്രതിമകള്‍ നിര്‍മിക്കുന്ന കേന്ദ്രത്തിലാണ് അപകടം. മരിച്ച രണ്ടുപേര്‍ ബംഗാള്‍ സ്വദേശികളാണ്. ഉത്തര്‍ പ്രദേശ് സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ ഒസ്മാനിയ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഓള്‍ഡ് സിറ്റിയിലെ കണ്ടിക്കല്‍ ഗേറ്റിലാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു.
ദീപാവലി ആഘോഷങ്ങള്‍ക്കിടെ അപകടം; ഹൈദരാബദില്‍ രണ്ടുപേര്‍ മരിച്ചു ഒരാള്‍ക്ക് പരിക്ക് - പടക്കം പൊട്ടി രണ്ട് മരണം
മരിച്ച രണ്ടുപേര്‍ ബംഗാള്‍ സ്വദേശികളാണ്. ഉത്തര്‍ പ്രദേശ് സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ ഒസ്മാനിയ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഓള്‍ഡ് സിറ്റിയിലെ കണ്ടിക്കല്‍ ഗേറ്റിലാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു.
Also Read:വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ല; നടക്കുന്നത് കണ്ണില്‍ പൊടിയിടാനുള്ള നടപടിയെന്ന് അനുപമ
വിഷ്ണു (25), ജഗന്‍ (30) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. യുപി സ്വദേശി ബീരന്‍ (25)നാണ് പരിക്കേറ്റത്. വൈകിട്ടോടെയായിരുന്നു അപകടം. വിഷ്ണുവും ജഗനും സംഭവസ്ഥലത്ത് തന്നെ മിരിച്ചു. വന്‍ ശബ്ദം കേട്ട് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് അപകടം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പടക്കങ്ങളില്‍ മറ്റ് രാസവസ്തുക്കള്‍ ചേര്‍ന്ന് ഉപയോഗിച്ചതാകാം പൊട്ടിത്തെറിക്ക് കാരണമെന്നാണ് നിഗമനം.