കേരളം

kerala

ETV Bharat / bharat

നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി; ബെംഗളുരുവിൽ എഞ്ചിനീയർ ആത്മഹത്യ ചെയ്‌തു - threatening showing nude video

ഇൻസ്റ്റഗ്രാമിൽ സുഹൃത്തായ യുവതിയുമായി രോഹിത് വീഡിയോ കോൾ ചെയ്‌തിരുന്നു. യുവതിയുടെ ആവശ്യപ്രകാരം ക്യാമറക്ക് മുന്നിൽ നഗ്നനായി എത്തിയ രോഹിതിന്‍റെ വീഡിയോ യുവതി റെക്കോർഡ് ചെയ്യുകയും തുടർന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

Engineer commits suicide in Bengaluru  Blackmailed for nude video in Bengaluru  നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തൽ  threatening showing nude video  ബെംഗളുരു എഞ്ചിനീയർ ആത്മഹത്യ
നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി; ബെംഗളുരുവിൽ എഞ്ചിനീയർ ആത്മഹത്യ ചെയ്‌തു

By

Published : Jan 27, 2022, 3:45 PM IST

ബെംഗളുരു:ഇൻസ്റ്റഗ്രാമിൽ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ബെംഗളുരുവിൽ യുവ എഞ്ചിനീയർ ആത്മഹത്യ ചെയ്‌തു. ബെംഗളുരുവിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന രോഹിത്(24) എന്നയാളാണ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്‌തത്. ജനുവരി 25ന് ബെംഗളൂരുവിലെ മല്ലേശ്വരത്തിന് സമീപമാണ് സംഭവം.

ഇൻസ്റ്റഗ്രാമിൽ സുഹൃത്തായ യുവതിയുമായി രോഹിത് വീഡിയോ കോൾ ചെയ്‌തിരുന്നു. യുവതിയുടെ ആവശ്യപ്രകാരം ക്യാമറക്ക് മുന്നിൽ നഗ്നനായി എത്തിയ രോഹിതിന്‍റെ വീഡിയോ യുവതി റെക്കോഡ് ചെയ്യുകയും തുടർന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭീഷണിയെ തുടർന്ന് രോഹിത് ആത്മഹത്യ ചെയ്യുകയായിരുന്നു.

പൊലീസ് അന്വേഷണത്തിനിടെ ഇൻസ്റ്റഗ്രാം ചാറ്റുകൾ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. റെയിൽവേ പൊലീസ് സംഭവത്തിന്‍റെ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. ഭയമോ നാണക്കേടോ കാരണം ആത്മഹത്യ ചെയ്യരുതെന്നും സമൂഹ മാധ്യമങ്ങളുടെ ഉപഭോഗം നിയന്ത്രിക്കണമെന്നും റെയിൽവേ എഡിജിപി ഭാസ്കർ റാവു യുവാക്കളോട് അഭ്യർഥിച്ചു.

സംഭവത്തിന് പിന്നിൽ നഗ്നസംഘത്തിന്‍റെ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഈയിടെ ബെംഗളുരു നഗരത്തിൽ സമാന സംഭവത്തിന്‍റെ പേരിൽ യുവ ഡോക്‌ടർ ആത്മഹത്യ ചെയ്‌തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭോപ്പാൽ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read: കാർ ഓവർടേക്ക് ചെയ്‌തുവെന്ന് ആരോപണം; മാധ്യമപ്രവർത്തകനെ നടുറോഡിൽ മർദിച്ചുകൊന്നു

ABOUT THE AUTHOR

...view details