പ്രയാഗ്രാജ്:തന്നെ തട്ടിക്കൊണ്ടുപോയി എന്ന് കള്ളം പറഞ്ഞ് സ്വന്തം പിതാവിനെ കബളിപ്പിച്ച് രണ്ട് ലക്ഷം രൂപ വാങ്ങാനൊരുങ്ങിയ യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയിലാണ് സംഭവം. 30,000 രൂപ നല്‍കിയില്ലെങ്കില്‍ യുവാവിന്റെ ഫോണ്‍ സെക്സ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്ന ലൈംഗികാതിക്രമ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് യുവാവ് തന്നെ തട്ടികൊണ്ടുപോയെന്ന് പിതാവിനോട് കള്ളം പറഞ്ഞത്.
മകന്റെ നീക്കങ്ങള്‍ ഇങ്ങനെ:മകനെ കാണാനില്ലെന്ന് പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോഴാണ് യുവാവിന്റെ നാടകം പൊളിയുന്നത്. കറുപ്പ് നിറമുള്ള കാറിലെത്തിയ ഒരു കൂട്ടം ആളുകള്‍ തന്നെ തട്ടിക്കൊണ്ട് പോവുകയും രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്ന് മകന്റെ വാട്സ്ആപ്പ് കോള്‍ ലഭിച്ചതായി പിതാവ് പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം അടുത്ത ഫോണ്‍ കോള്‍ വരികയും ഉടന്‍ തന്നെ പണം നല്‍കിയില്ലെങ്കില്‍ തന്നെ അവര്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും അയാള്‍ പിതാവിനോട് പറഞ്ഞു.
രണ്ടാമതായി ലഭിച്ച ഫോണ്‍ കോളിന് ശേഷം മകനെ കണ്ടെത്തുവാന്‍ പിതാവ് ശ്രമം നടത്തുകയും അത് പാഴായിപ്പോവുകയും ചെയ്തിരുന്നു. ശേഷം ഇയാള്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ച പൊലീസ് യുവാവിനായി തെരച്ചില്‍ നടത്തുകയും ശേഷം, ആളൊഴിഞ്ഞ പ്രദേശമായ പ്രതാപ്ഗറില്‍ നിന്ന് യുവാവിനെ കണ്ടെത്തുകയും ചെയ്തു. സ്ഥലത്ത് യുവാവ് തനിച്ചായിരുന്നു.
യുവാവിന്റെ നീക്കങ്ങള്‍ക്കുള്ള കാരണം: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അങ്കിത ശര്‍മ എന്ന പേരുള്ള പെണ്‍കുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതായി യുവാവ് പറഞ്ഞു. ശേഷം നമ്പറുകള്‍ പരസ്പരം കൈമാറി ഇരുവരും ഫോണിലൂടെ സംസാരിക്കാന്‍ ആരംഭിച്ചു. ഒരിക്കല്‍ യുവാവിന്റെ ഫോണിലേക്ക് പെണ്‍കുട്ടി അശ്ലീല വീഡിയോക്കോള് ചെയ്തിരുന്നു.