ന്യൂഡല്‍ഹി:രാജ്യത്ത് ബ്ലാക്ക് ഫംഗസ്/ മ്യൂക്കോർമൈക്കോസിസ് ബാധ കുറഞ്ഞു വരുന്നതായി കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 1129 പേര്‍ രോഗം ബാധിച്ച് മരിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്. 2,813 പേര്‍ ഇപ്പോഴും മഹാരാഷ്ട്രയില്‍ രോഗം ബാധിതരായി ഉണ്ടെന്ന് കേന്ദ്ര മന്ത്രി ഡോ. ഭാരതി പര്‍വീണ്‍ പവാറും അറിയിച്ചു.
രാജ്യത്ത് ബ്ലാക് ഫംഗസ് രോഗം കുറയുന്നതായി കേന്ദ്ര സര്‍ക്കാര്‍ - ബ്ലാക് ഫങ്കസ് രോഗം
രാജ്യത്ത് ബ്ലാക്ക് ഫംഗസ്/ മ്യൂക്കോർമൈക്കോസിസ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്.
രാജ്യത്ത് ബ്ലാക്ക് ഫംഗസ്/ മ്യൂക്കോർമൈക്കോസിസ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്. 656 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്. 6731 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 334 കേസുകള്‍ തമിഴ്‌നാട്ടിലും 310 കേസുകള്‍ കര്‍ണാടകത്തിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ 1734 കേസുകളാണ് റിപ്പോര്‍ട്ട് ചെയതത്. ഇതില്‍ 928 പേര്‍ ചികിത്സയിലാണ്. 252 പേരാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ച് മരിച്ചത്. നാഗാലാന്‍റിലും ത്രിപുരയിലും രോഗം ബാധിച്ച് ആരും മരിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
45,374 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 20,277 പേര്‍ നിലവില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ബ്ലാക് ഫംഗസിനെ ഏറെ ശ്രദ്ധവേണ്ട രോഗങ്ങളുടെ പട്ടികയില്‍പെടുത്തണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കഴിഞ്ഞ രണ്ട് മാസമായി പകര്‍ച്ചവ്യാധികള്‍ കുറഞ്ഞു വരുന്നതായും മന്ത്രി അറിയിച്ചു.