കേരളം

kerala

ETV Bharat / bharat

ഭർത്താവിന് ബ്ലാക്ക് ഫംഗസ്; യുവതിയുടെ ആത്മഹത്യ ഭീഷണി - യുവതിയുടെ ആത്മഹത്യ ഭീഷണി

ആംഫോട്ടെറിസിൻ-ബി കുത്തിവയ്പ്പ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് യുവതിയുടെ ആത്മഹത്യ ഭീഷണി.

Black fungus injection: MP woman threatens to commit suicide Black fungus injection Amphotericin-B Indore Indore Black fungus injection ഭർത്താവിന് ബ്ലാക്ക് ഫംഗസ് അണുബാധ ബ്ലാക്ക് ഫംഗസ് അണുബാധ യുവതിയുടെ ആത്മഹത്യ ഭീഷണി ആംഫോട്ടെറിസിൻ-ബി
ഭർത്താവിന് ബ്ലാക്ക് ഫംഗസ് അണുബാധ; യുവതിയുടെ ആത്മഹത്യ ഭീഷണി

By

Published : May 18, 2021, 6:13 PM IST

ഭോപ്പാൽ: ബ്ലാക്ക് ഫംഗസ് അണുബാധയിൽ ബുദ്ധിമുട്ടുന്ന ഭർത്താവിന് ആംഫോട്ടെറിസിൻ-ബി കുത്തിവയ്പ്പ് നൽകാത്തതിൽ പ്രതിഷേധിച്ച് യുവതിയുടെ ആത്മഹത്യ ഭീഷണി. ഇൻഡോറിലെ ആശുപത്രിയുടെ മുകളിൽ നിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് വൈറലായത്. തന്‍റെ ഭർത്താവിനെ ബ്ലാക്ക് ഫംഗസ് അണുബാധയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കണ്ണുകളിലും താടിയെല്ലുകളിലും വേദനയുണ്ടെന്നും എന്നാൽ ആശുപത്രിയിൽ ആംഫോട്ടെറിസിൻ-ബി കുത്തിവയ്പ്പ് ലഭ്യമല്ല. തനിയ്‌ക്ക് വേറെ മാർഗമില്ലെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, സംസ്ഥാന ആരോഗ്യമന്ത്രി പ്രഭു രാം ചൗധരി, ഇൻഡോർ കലക്ടർ മനീഷ് സിങ് എന്നിവരുടെ പേരുകൾ പരാമർശിച്ച് യുവതി പറഞ്ഞു.

Also Read:കര്‍ണാടകയില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

എന്നാൽ അദ്ദേഹത്തിന് 59 ആംഫോട്ടെറിസിൻ-ബി കുത്തിവയ്പ്പ് നൽകിയെന്നും എന്നിരുന്നാലും കൂടുതൽ ഡോസുകൾ ആവശ്യമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബ്ലാക്ക് ഫംഗസ് ബാധിച്ച 122 രോഗികളെ ഇൻഡോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് രാജ്യസഭ എംപി ദിഗ്‌വിജയ സിങ് ആംഫോട്ടെറിസിൻ-ബി കുത്തിവയ്പ്പുകളുടെ കുറവ് മുഖ്യമന്തിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details