കേരളം

kerala

ETV Bharat / bharat

ബ്ലാക്ക് ഫംഗസ് ; പ്രത്യേക ചികിത്സ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഡർഹി സർക്കാർ - ബ്ലാക്ക് ഫംഗസ് ചികിത്സ ഡൽഹിയിൽ

ലോക് നായക് ജയ് പ്രകാശ് (എൽ‌എൻ‌ജെ‌പി) ആശുപത്രി, ഗുരു തേഗ് ബഹാദൂർ ആശുപത്രി (ജിടിബി), രാജീവ് ഗാന്ധി ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

Black fungus: Delhi govt to set up dedicated treatment centres in three hospitals ബ്ലാക്ക് ഫംഗസ് Black fungus Delhi Black fungus Delhi govt to set up dedicated treatment centres in three hospitals ബ്ലാക്ക് ഫംഗസ് ചികിത്സ ബ്ലാക്ക് ഫംഗസ് ചികിത്സ ഡൽഹിയിൽ പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഡർഹി സർക്കാർ
ബ്ലാക്ക് ഫംഗസ് ; പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഡർഹി സർക്കാർ

By

Published : May 20, 2021, 3:25 PM IST

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ മൂന്ന് ആശുപത്രികളിൽ ബ്ലാക്ക് ഫംഗസ് ചികിത്സക്കായി പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഡർഹി സർക്കാർ അറിയിച്ചു. ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് (എൽ‌എൻ‌ജെ‌പി) ആശുപത്രി, ഗുരു തേഗ് ബഹാദൂർ ആശുപത്രി (ജിടിബി), രാജീവ് ഗാന്ധി ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. വർധിച്ചുവരുന്ന ബ്ലാക്ക് ഫംഗസ് അണുബാധയെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ അദ്ദേഹം അണുബാധ പിടിപെടുന്നവർക്ക് പെട്ടന്നു തന്നെ ചികിത്സ നൽകുമെന്നും പറഞ്ഞു.

Read More:ബ്ലാക്ക് ഫംഗസ്; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്

രോഗം തടയുന്നതിനും ചികിത്സക്കുമായി ചർച്ചയിൽ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു. അതിൽ ഒന്ന് പ്രത്യേക ചികിത്സ കേന്ദ്രങ്ങൾ ആരംഭിക്കും. രണ്ട്- ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ലഭ്യത, മൂന്ന്- രോഗം തടയുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് ആളുകൾക്ക് നിർദേശം നൽകും എന്നിവയാണ്. ആംഫോട്ടെറിസിൻ-ബി കുത്തിവയ്പ്പ് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഡൽഹി സർക്കാർ നേരത്തെ നാലംഗ സാങ്കേതിക വിദഗ്ധ സമിതി (ടിഇസി) രൂപീകരിച്ചിരുന്നു. ഡൽഹി ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബ്ലാക്ക് ഫംഗസ് അണുബാധ വർധിച്ചുകൊണ്ടിരിക്കുകയാണ്.

ABOUT THE AUTHOR

...view details