ബെംഗളൂരു:കർണാടകയിൽ ആകെ ഫംഗസ് രോഗബാധിതരുടെ എണ്ണം 1,784 ആയി. ഇതിൽ 62 പേർ രോഗമുക്തി നേടികയും 111 പേർ മരിക്കുകയും ചെയ്‌തതായി ആരോഗ്യമന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. നിലവിൽ 1,564 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്.
കർണാടകയിൽ ഫംഗസ് രോഗബാ സ്ഥിരീകരിച്ചത് 1,784 പേർക്ക് - ഫംഗസ് രോഗബാധ
ഫംഗസ് രോഗബാധയിൽ നിന്ന് 62 പേർ രോഗമുക്തി നേടികയും 111 പേർ മരിക്കുകയും ചെയ്‌തതായി ആരോഗ്യമന്ത്രി ഡോ. കെ സുധാകർ അറിയിച്ചു.
Read more: ബ്ലാക്ക് ഫംഗസ്: അശാസ്ത്രീയ സന്ദേശങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി
ഫംഗസ് രോഗം ബാധിച്ചവർക്ക് കുറഞ്ഞത് രണ്ട് മുതൽ മൂന്ന് ആഴ്‌ച വരെ ചികിത്സ ആവശ്യമാണ്. രോഗം പൂർണമായും ഭേദമാകാൻ അഞ്ച് മുതൽ ആറ് ആഴ്‌ച വരെ സമയമെടുക്കും. ബ്ലാക്ക് ഫംഗസ് ചികിത്സിക്കായി ആംഫോട്ടെറിസിൻ-ബി മരുന്നാണ് നിലവിൽ ഉപയോഗിക്കുന്നത്. ഇതുവരെ കേന്ദ്ര സർക്കാർ 9,750 ഡോസ് മരുന്ന് സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം ജൂൺ അവസാനത്തോടെ 2.25 കോടി ആളുകൾക്ക് വാക്‌സിനേഷൻ നൽകുമെന്നും ആരോഗ്യമന്ത്രി ഡോ. കെ സുധാകർ അറിയിച്ചു.