മുംബൈ : 1897ലെ എപ്പിഡെമിക് ഡിസീസ് ആക്റ്റ് പ്രകാരം ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. നിലവിൽ സംസ്ഥാനത്ത് 2,245 ബ്ലാക്ക് ഫംഗസ് കേസുകളാണുള്ളത്. അതേസമയം മഹാത്മ ജ്യോതിബ ഫൂലെ ജാൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ ബ്ലാക്ക് ഫംഗസ് രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.രാജ്യത്ത് പല സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇതിനോടകം ഈ രോഗാവസ്ഥയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് മഹാരാഷ്ട്രയും - കൊവിഡ്
നിലവിൽ സംസ്ഥാനത്ത് 2,245 ബ്ലാക്ക് ഫംഗസ് കേസുകളുണ്ട്.
Also Read:ബ്ലാക്ക് ഫംഗസ്: 19,420 കുപ്പി ആംഫോട്ടെറിസിൻ-ബി മരുന്ന് കേന്ദ്രം അനുവദിച്ചു
അതേസമയം സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ 22,122 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 42,320 പേര്‍ക്കാണ് രോഗമുക്തി. 361 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. നിലവിൽ 3,27,580 ആക്‌ടീവ് കേസുകളാണുള്ളത്. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 12 ഉം രോഗം ഭേദമായവരുടെ നിരക്ക് 93 ഉം ശതമാനമാണ്. കൂടാതെ സംസ്ഥാനത്തിന് വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.