കേരളം

kerala

ETV Bharat / bharat

ബ്ലാക്ക് ഫംഗസ് ആശങ്കയില്‍ മഹാരാഷ്ട്ര ; ഇതിനകം 7,395 പേര്‍ക്ക് രോഗബാധ - ബ്ലാക്ക് ഫംഗസ്

പൂനെ, നാഗ്പൂർ, നാസിക്, സോളാപൂർ ജില്ലകളിലാണ് കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

Black fungus cases in Maharashtra soar to 7  395  Black fungus  Maharashtra  Maharashtra soar to 7,395  ബ്ലാക്ക് ഫംഗസില്‍ ഭയന്ന് മഹാരാഷ്ട്ര; ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 7,395 രോഗബാധ  ബ്ലാക്ക് ഫംഗസില്‍ ഭയന്ന് മഹാരാഷ്ട്ര  ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 7,395 രോഗബാധ  ബ്ലാക്ക് ഫംഗസ്  മഹാരാഷ്ട്ര
ബ്ലാക്ക് ഫംഗസില്‍ ഭയന്ന് മഹാരാഷ്ട്ര; ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 7,395 രോഗബാധ

By

Published : Jun 14, 2021, 8:02 AM IST

മുംബൈ :മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം 7,395 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ്. ഇതില്‍ 644 രോഗികള്‍ മരിക്കുകയും 2212 പേര്‍ക്ക് ഭേദമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. പൂനെ, നാഗ്പൂർ, നാസിക്, സോളാപൂർ ജില്ലകളിലാണ് കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

Also Read .....ബ്ലാക്ക് ഫംഗസ് : 3,21,100 വയല്‍ ആംഫോട്ടെറിസിൻ-ബി ലഭ്യമാക്കി കേന്ദ്രം

സ്വകാര്യ ആശുപത്രികളിലെ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള നിരക്ക് സംസ്ഥാന സർക്കാർ അടുത്തിടെ നിശ്ചയിച്ചിരുന്നു. ഈ രോഗം ഒരു ഫംഗസ് അണുബാധ മൂലമുണ്ടാകുന്ന സങ്കീർണതയാണ്.

മുറിവുകള്‍, പൊള്ളല്‍ അല്ലെങ്കിൽ മറ്റ് തരത്തിലുള്ള ആഘാതങ്ങൾ വഴി അണുക്കള്‍ ചർമത്തിൽ പ്രവേശിച്ച ശേഷം അവിടവച്ച് ഇത് വികസിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് മുക്തരില്‍ ബ്ലാക്ക്ഫംഗസ്

കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ച രോഗികളിലാണ് കൂടുതലും ഈ രോഗം കണ്ടുവരുന്നത്. മാത്രമല്ല, പ്രമേഹ രോഗികളും രോഗപ്രതിരോധ ശേഷി ഇല്ലാത്തവരും ഇതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഈ മാരക രോഗത്തിനുള്ള പ്രധാന മരുന്നായ ആംഫോട്ടെറിസിൻ-ബി യുടെ ലഭ്യത ഇപ്പോൾ വർധിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, കർണാടക, ഒഡിഷ, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details