അമരാവതി: ബ്ലാക്ക് ഫംഗസിന്‍റെ ചികിത്സയ്‌ക്കായി 15,000 കുപ്പി ആംഫോട്ടെറിസിൻ ബി വാങ്ങാനൊരുങ്ങുന്നതായി സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനിൽ കുമാർ സിംഗാൾ.ബ്ലാക്ക് ഫംഗസ് പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ 1650 കുപ്പി ആംഫോട്ടെറിസിൻ ബി ആന്ധ്രപ്രദേശിന് നൽകിയിട്ടുണ്ട്. ഇത് കൂടാതെയാണ് 15,000 കുപ്പി ആംഫോട്ടെറിസിൻ ബി വാങ്ങുന്നതിനായി മൂന്ന് മരുന്ന് കമ്പനികൾക്ക് ഓർഡർ നൽകിയിട്ടുണ്ടന്നും ഇതിന്‍റെ വിതരണം മെയ് 22 അല്ലെങ്കിൽ 23നോ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബ്ലാക്ക് ഫംഗസ്; 15,000 കുപ്പി ആംഫോട്ടെറിസിൻ ബി വാങ്ങാനൊരുങ്ങി ആന്ധ്ര സർക്കാർ
ആംഫോട്ടെറിസിൻ ബിയുടെ വിതരണം മെയ് 22 അല്ലെങ്കിൽ 23നോ ആരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
ഓരോ രോഗിക്കും 60 കുപ്പി മരുന്ന് ആവശ്യമായി വരുമെന്നാണ് വിദഗ്‌ധർ പറയുന്നത്. അതിനാൽ ഓരോ രോഗിക്കും ചികിത്സയ്‌ക്കായി കുറഞ്ഞത് 3 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്കായി 10 ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തുമെന്നും പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. അത്തരം കുട്ടികളെ കണ്ടെത്താൻ എല്ലാ ജില്ലാ കലക്‌ടർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഓക്‌സിജൻ വിതരണം കേന്ദ്രം 90 മെട്രിക് ടണ്ണിൽ നിന്ന് 625 മെട്രിക് ടണ്ണായി ഉയർത്തിയതായും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 23,160 പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുകയും 106 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 24,819 പേർ രോഗമുക്തി നേടുകയും ചെയ്‌തു.