ന്യൂഡൽഹി:കാർഷിക നിയമങ്ങൾ പിൻവലിച്ച തീരുമാനത്തെ സ്വാഗതം ചെയ്‌ത് ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹൻ വിഭാഗം (BKU welcomes) . ഗുരുനാനാക് ജയന്തി ആഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി (Repeal farm laws) അറിയിച്ചത്. വരുന്ന ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തിൽ നിയമങ്ങൾ പിൻവലിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഗുരാനാനാക് ജയന്തിയിൽ പ്രധാനമന്ത്രി മികച്ച തീരുമാനമാണ് എടുത്തതെന്ന് ബികെയു നേതാവ് ജോഗീന്ദർ സിങ് ഉഗ്രഹൻ പ്രതികരിച്ചു. കർഷക സംഘടനകൾ ഒരുമിച്ചിരുന്ന് വിഷയത്തിൽ എന്ത് നിലപാട് എടുക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിലുള്ള കർഷകർ വീടുകളിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി കർഷകരോട് ആവശ്യപ്പെട്ടിരുന്നു.