ന്യൂഡൽഹി :കോൺഗ്രസിന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പി.എഫ്.ഐ) ബന്ധമുണ്ടെന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ ആരോപണത്തിനെതിരെ കർണാടക പ്രതിപക്ഷ നേതാവ് രംഗത്ത്. പി.എഫ്.ഐ സാമുദായിക സൗഹാർദം തകർക്കുന്നുവെന്ന് നിരന്തരം കുറ്റപ്പെടുത്തുന്നവരാണ് ബി.ജെ.പി. എന്നിട്ട് കേന്ദ്ര സർക്കാര്‍ എന്തുകൊണ്ട് ആ പാര്‍ട്ടിയെ നിരോധിക്കുന്നില്ലെന്ന് സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവുകൂടിയായ ബി.കെ ഹരിപ്രസാദ് ചോദിച്ചു. ഇ.ടി.വി ഭാരതിനോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
രാമനവമി ഘോഷയാത്രയില്‍ ചില സംസ്ഥാനങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ പി.എഫ്.ഐയ്‌ക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരിക്കെയാണ് കോണ്‍ഗ്രസിനെതിരായ ഒളിയമ്പ് നദ്ദ തൊടുത്തത്. 'പി.എഫ്.ഐയെ നിരോധിക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നില്ല. അങ്ങനെ ചെയ്യുന്നതിൽ നിന്ന് സർക്കാരിനെ തടയുന്നത് ആരാണെന്നും ബി.കെ ഹരിപ്രസാദ് ചോദിച്ചു.