ന്യൂഡല്‍ഹി :കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് മജീന്ദര്‍ സിങ് സിര്‍സ. രാജീവ് ഗാന്ധിയുടെ 31ാം രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ട്വീറ്റ് സിഖ് സമുദായത്തിനെതിരെ സാമുദായിക വിദ്വേഷം പ്രകടിപ്പിക്കുന്നതാണെന്ന് സിര്‍സ ആരോപിച്ചു. വന്‍ മരം വീഴുമുമ്പോള്‍ ഭൂമി ചെറുതായി കുലുങ്ങുമെന്ന രാജീവ് ഗാന്ധിയുടെ വിവാദ പരാമര്‍ശമാണ് ആധിര്‍ രഞ്ജന്‍ ട്വിറ്ററില്‍ കുറിച്ചത്.
സംഭവം വിവാദമായതിന് പിന്നാലെ ആധിര്‍ രഞ്ജന്‍ ചൗധരി ട്വീറ്റ് ഡിലീറ്റ് ചെയ്‌തിരുന്നു. ട്വീറ്റിന് പിന്നില്‍ തനിക്കും തന്‍റെ പാര്‍ട്ടിക്കും എതിരായി പ്രവര്‍ത്തിക്കുന്ന ശക്‌തികളുടെ കരങ്ങളാണെന്നും ഇതിനെതിരെ പൊലീസില്‍ പരാതി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം 1984 നവംബര്‍19നാണ് രാജീവ് ഗാന്ധി 'വന്‍മരം വീഴുമ്പോള്‍' എന്ന പരാമര്‍ശം നടത്തുന്നത്.