കേരളം

kerala

ETV Bharat / bharat

പാര്‍ലമെന്‍ററി സമിതി യോഗത്തില്‍ നാടകീയ രംഗങ്ങള്‍; ബിജെപി ഇറങ്ങിപ്പോയി

വാക്സിൻ നയത്തില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെയാണ് ബിജെപിയുടെ പ്രതിഷേധം.

പാര്‍ലമെന്‍ററി സമിതി യോഗം  കൊവിഡ് വാക്സിൻ വികസനം  ബിജെപി  ബിജെപി ഇറങ്ങിപ്പോയി  കോണ്‍ഗ്രസ് എംപി ജയറാം രമേശ്  വാക്സിൻ നയം  COVID vaccine development  COVID vaccine development  BJP MPs  parliamentary panel meet  Congress MP Jayaram ramesh  Congress MPs  vaccine Policies
പാര്‍ലമെന്‍ററി സമിതി യോഗത്തില്‍ നാടകീയ രംഗങ്ങള്‍; ബിജെപി ഇറങ്ങിപ്പോയി

By

Published : Jun 24, 2021, 9:38 AM IST

ന്യൂഡല്‍ഹി: കൊവിഡ് വാക്സിൻ വികസനം സംബന്ധിച്ചുള്ള പാര്‍ലമെന്‍ററി സമിതി യോഗത്തില്‍ നാടകീയ രംഗങ്ങള്‍. വാക്സിൻ നയങ്ങളെക്കുറിച്ചുള്ള ചർച്ച അജണ്ടയിലില്ലെന്ന് പറഞ്ഞ് ബിജെപി അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

കോണ്‍ഗ്രസ് എംപി ജയറാം രമേശ് അധ്യക്ഷനായ സമിതിയില്‍ നിന്നാണ് ബിജെപി ഇറങ്ങിപ്പോയത്. വാക്സിൻ നയത്തില്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടതിനോട് ബിജെപി പ്രതിഷേധം അറിയിച്ചു. വാക്സിൻ ഡോസുകളുടെ ഇടവേള സംബന്ധിച്ചതടക്കം പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

Also Read: ദലിതരെ സംരക്ഷിക്കേണ്ട ബാധ്യത രാജ്യത്തെ ഓരോ പൗരനുമുണ്ടെന്ന് കെ.സി.ആര്‍

വാക്സിൻ നയം ചര്‍ച്ച ചെയ്യുക എന്നത് അജണ്ടയിലില്ലെന്ന് ബിജെപി വ്യക്തമാക്കി. രാജ്യത്ത് വാക്സിനേഷൻ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ജനം ഇപ്പോഴും ആശങ്കയിലാണ്. അതുകൊണ്ട് തന്നെ വാക്സിനേഷൻ പോളിസി രാഷ്ട്രീയവത്കരിക്കരുതെന്നും ബിജെപി ആവശ്യപ്പെട്ടു.

Also Read: 'യുണിയൻ ഗവൺമെന്‍റ്' എന്ന അഭിസംബോധന തെറ്റല്ല: എം.കെ സ്റ്റാലിൻ

യോഗം നിര്‍ത്തി വയ്ക്കാനുള്ള അംഗങ്ങളുടെ ആവശ്യം ജയറാം രമേശ് തള്ളിയിരുന്നു. സമിതി അധ്യക്ഷ സ്ഥാനം രാജിവെക്കാമെന്ന് ജയറാം രമേശ് പറഞ്ഞതോടെയാണ് ബിജെപി അംഗങ്ങള്‍ തിരിച്ചെത്തിയത്. ജനങ്ങളോടും എംപിമാരോടും ചോദ്യത്തിന് മറുപടി പറയാന്‍ ബിജെപി ബാധ്യസ്ഥരാണെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു.

ABOUT THE AUTHOR

...view details