യുപിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍ - ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു
സംഭവത്തിൽ രണ്ട് പേര്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് സർക്കിൾ ഓഫീസർ അഭയ് പാണ്ഡെ പറഞ്ഞു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രതാപ്‌ഗഢ് ജില്ലയിലെ പീത്താപർ മലക് ഗ്രാമത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍. റോഡരികിലാണ് ബിജെപി പ്രസിഡന്‍റിന്‍റെ മൃതദേഹം കണ്ടെത്തിയത്. ധീരേന്ദ്ര ബഹാദൂർ സിംഗിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് കക്ഷികൾ തമ്മിലുണ്ടായ തർക്കത്തില്‍ ധീരേന്ദ്ര ബഹാദൂർ സിംഗ് ഇടപെട്ടെന്നും തുടർന്നുള്ള ദിവസമാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ ക്രമസമാധാനം നഷ്‌ടപ്പെട്ട നിലയിലാണ്. സംഭവത്തിൽ രണ്ട് സഹോദരങ്ങൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് സർക്കിൾ ഓഫീസർ അഭയ് പാണ്ഡെ പറഞ്ഞു. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.