കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍റെ അമ്മയ്ക്ക് ക്രൂര മര്‍ദ്ദനം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അമ്മയെ മര്‍ദ്ദിച്ചതെന്ന് ബിജെപി പ്രവര്‍ത്തകനായ ഗോപാല്‍ മജുംദാര്‍ ആരോപിച്ചു. നോര്‍ത്ത് 24 പര്‍ഗാനസില്‍ ഇന്നലെയാണ് സംഭവം.
പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍റെ അമ്മയ്ക്ക് ക്രൂര മര്‍ദ്ദനം - BJP-TMC
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അമ്മയെ മര്‍ദ്ദിച്ചതെന്ന് ബിജെപി ആരോപിച്ചു.
തന്‍റെ കഴുത്തിലും തലയ്ക്കും മുഖത്തും അവര്‍ മര്‍ദ്ദിച്ചു. ഇക്കാര്യം പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭയന്നുപോയി. ശരീരം മുഴുവന്‍ വേദനയാണ്.' നിംത പറയുഞ്ഞു. എന്നാൽ ഈ വാർത്ത തൃണമൂൽ നേതാക്കൾ നിഷേധിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ആക്രമണം നടത്തിയതെന്ന് ഗോപാല്‍ മജുംദാര്‍ ആരോപിക്കുന്നു. വീട്ടില്‍ ഉണ്ടായിരുന്ന അമ്മയെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചതായും ബിജെപി പ്രവര്‍ത്തകന്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.