കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിംതയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബിജെപി പ്രവർത്തകനെ മർദ്ദിച്ചതായി പരാതി. ഗോപാൽ മജൂംദാറിനും ഇയാളുടെ മാതാവിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
പശ്ചിമബംഗാളില്‍ ബിജെപി പ്രവർത്തകനെ മർദ്ദിച്ചെന്ന് ആരോപണം - തൃണമൂൽ കോൺഗ്രസ്
ഗോപാൽ മജൂംദാറിനും ഇയാളുടെ മാതാവിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്
![പശ്ചിമബംഗാളില്‍ ബിജെപി പ്രവർത്തകനെ മർദ്ദിച്ചെന്ന് ആരോപണം bjp worker allegedly beaten trinamool congress bjp west bengal തൃണമൂൽ കോൺഗ്രസ് ബിജെപി പ്രവർത്തകനെ മർദ്ദിച്ചതായി പരാതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10825581-981-10825581-1614596847255.jpg)
ബിജെപി പ്രവർത്തകനെ മർദ്ദിച്ചെന്ന് ആരോപണം
സംഭവത്തെ തുടർന്ന് ബിജെപി പ്രവർത്തകർ നിംത പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ബിജെപി നേതാവ് അഗ്നിമിത്ര പോൾ ആക്രമണത്തിന് ഇരയായ ഗോപൽ മജൂംദാറിന്‍റെ വീട് സന്ദർശിച്ചു. കഴിഞ്ഞ 10 വർഷമായി തൃണമൂൽ തങ്ങളെ ദ്രോഹിക്കുകയാണെന്നും മമത ബാനർജിയുടെ അസഹിഷ്‌ണുത ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അഗ്നിമിത്ര പോൾ പറഞ്ഞു.