തെലങ്കാനയിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം - Telangana
1470 വോട്ടുകള്‍ക്കാണ് ബിജെപിയുടെ എം രഘുനന്ദന്‍ റാവു ടിആര്‍എസ് പാര്‍ട്ടിയുടെ സൊലിപേട്ട സുജാതയെ പരാജയപ്പെടുത്തിയത്.
![തെലങ്കാനയിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം തെലങ്കാന ഉപതെരഞ്ഞെടുപ്പ് തെലങ്കാന ദുബാക്ക ദുബാക്ക മണ്ഡലത്തില്‍ ബിജെപിക്ക് ജയം BJP wins Dubbaka Assembly bypoll in Telangana Telangana Assembly bypoll Telangana BJP](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9501319-612-9501319-1605009500317.jpg)
ഹൈദരാബാദ്: തെലങ്കാനയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ദുബാക്ക മണ്ഡലത്തില്‍ ബിജെപിക്ക് ജയം. ബിജെപിയുടെ എം രഘുനന്ദന്‍ റാവു 1470 വോട്ടുകള്‍ക്കാണ് ടിആര്‍എസ് പാര്‍ട്ടിയുടെ സൊലിപേട്ട സുജാതയെ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കു പ്രകാരം ബിജെപിക്ക് 62,772 വോട്ടുകളും, ടിആര്‍എസിന് 61,302 വോട്ടുകളും കോണ്‍ഗ്രസിന് 21,819 വോട്ടുകളും ലഭിച്ചു. ഉപതെരഞ്ഞടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം 38.21 ശതമാനവും എതിര്‍പാര്‍ട്ടിയായ ടിആര്‍എസിന്‍റേത് 38.08 ശതമാനവുമായിരുന്നു. ദുബാക്കയിലെ വിജയത്തിന് ശേഷം തെലങ്കാനയിലെ രണ്ടാം നിയമസഭ സീറ്റ് ബിജെപി ഉറപ്പിച്ചു കഴിഞ്ഞു.